എറണാകുളം: ( www.panoornews.in) എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി. ഉഷ,വേണു, വിനീഷ, എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.


നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. കൊലപാതകത്തിൽ റിതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്.
3 members of a family including 2 women were hacked to death in Ernakulam
