ചൊക്ലി :(www.panoornews.in) ഭിന്നശേഷിക്കാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ അകാരണമായി ചൊക്ലി പൊലീസ് മർദ്ദിച്ചതായി പരാതി. ഇതേ തുടർന്ന് സി പി എം നേതാക്കളും പ്രവർത്തകരും ചൊക്ലി പൊലിസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
സൈക്കിൾ മോഷണം പോയെന്ന പരാതിയിലാണ് ഭിന്നശേഷിക്കാരനെ പിടികൂടുന്നത്.
എന്നാൽ കുട്ടിയെ മർദ്ദിച്ചെന്ന ആരോപണം ചൊക്ലി പൊലിസ് നിഷേധിച്ചു. പരാതിക്കാരനും, നാട്ടുകാരും ചേർന്നാണ് കുട്ടിയെ പിടികൂടി പൊലിസിന് കൈമാറിയത്.
ഭിന്നശേഷിക്കാരാനാണെന്ന് മനസിലായതോടെ പൊലിസ് ജീപ്പിൽ വീട്ടിലെത്തിക്കുയായിരുന്നു.
മറ്റൊരു സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനം വിട്ടു നൽകുന്നതുമായി ബന്ധപെട്ട് വാക് തർക്കം നടന്നിരുന്നു. ഇതിൻ്റെ പ്രകോപനമാണ് കുട്ടിയെ മർദ്ദിച്ചെന്ന ആരോപണത്തിന് കാരണമെന്നാണ് പൊലീസ് ഭാഷ്യം.. സി പി എമ്മിന് പുറമെ മുസ്ലിം ലീഗും, കോൺഗ്രസും സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
It is alleged that the police beat up a differently-abled plus one student in Chokli