---
title: "തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പിയുടെ ആത്മകഥ പുറത്തു വന്നത് കാലത്തിൻ്റെ കണക്ക് ചോദിക്കലാണെന്ന് കെ.പി.സി.സി പ്രസിഡണ്ട്  കെ.സുധാകരൻ"
english_title: "KPCC President K. Sudhakaran said that the publication of EP's autobiography on election day is a question of time."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249040/kpcc-president-k-sudhakaran-said-that-the-publication-of-eps-autobiography-on-election-day-is-a-question-of-time"
published_at: "2024-11-13T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67345b9d37161_images_(1).jpg"
keywords: []
---

# തെരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പിയുടെ ആത്മകഥ പുറത്തു വന്നത് കാലത്തിൻ്റെ കണക്ക് ചോദിക്കലാണെന്ന് കെ.പി.സി.സി പ്രസിഡണ്ട്  കെ.സുധാകരൻ

> **Lead Summary:** ****ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തെരഞ്ഞെടുപ്പ് ദിനത്തില്‍ ഇ പി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്ക് ചോദിക്കലെന്ന് സുധാകരന്‍ പറഞ്ഞു. പുസ്തകം താന്‍ ഏല്‍പ്പിച്ചിട്ടില്ല എന്ന ഇ പിയുടെ വാദം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

****ഇപി ജയരാജന്റെ ആത്മകഥയിലെ പുറത്തുവന്ന വിവരങ്ങളില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തെരഞ്ഞെടുപ്പ് ദിനത്തില്‍ ഇ പി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്ക് ചോദിക്കലെന്ന് സുധാകരന്‍ പറഞ്ഞു. പുസ്തകം താന്‍ ഏല്‍പ്പിച്ചിട്ടില്ല എന്ന ഇ പിയുടെ വാദം അസംബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയ പിണറായിക്ക് കാലം നല്‍കുന്ന മറുപടിയാണ് ഇ പിയെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സര്‍ക്കാര്‍ പരാജയം എന്ന ഇ പി യുടെ പ്രസ്താവന ഉപതെരഞ്ഞെടുപ്പ് ദിവസം ജനം വിലയിരുത്തതും. ഡി സി പോലെ ഒരു സ്ഥാപനം ഇ പി യുടെ സമ്മതമില്ലാതെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ ധൈര്യപ്പെടില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.

അവസര വാദിയെന്ന് സിപിഎമ്മില്‍ തന്നെ അഭിപ്രായം ഉണ്ടെന്ന് സുധാകരന്‍ പറഞ്ഞു. ഇ പി ബിജെപിയിലേക്ക് പോകാനാണ് സാധ്യതയെന്ന് അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് ഇടത്തും യു ഡി എഫ് ജയിക്കും. ചേലക്കര പിടിച്ചെടുക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249040/kpcc-president-k-sudhakaran-said-that-the-publication-of-eps-autobiography-on-election-day-is-a-question-of-time)