---
title: "കോപ്പാലമുൾപ്പടെ മാഹിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടി ;  ഇനി രാവിലെ 8 മുതൽ രാത്രി 11 വരെ."
english_title: "Working hours of liquor shops extended in Mahi including Kopalam; Now from 8 am to 11 pm."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/249116/working-hours-of-liquor-shops-extended-in-mahi-including-kopalam-now-from-8-am-to-11-pm"
published_at: "2024-11-13T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6734ac51012ee_Untitled-1_copy.jpg"
keywords: []
---

# കോപ്പാലമുൾപ്പടെ മാഹിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം നീട്ടി ;  ഇനി രാവിലെ 8 മുതൽ രാത്രി 11 വരെ.

> **Lead Summary:** പാനൂർ : പുതുച്ചേരി സംസ്ഥാനത്തെ മാഹിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം രാത്രി 11 വരെ നീട്ടി മാഹി ഡപ്യൂട്ടി കമ്മീഷണർ (എക്സൈസ്) ഉത്തരവിട്ടു.

## Article Content

പാനൂർ : പുതുച്ചേരി സംസ്ഥാനത്തെ മാഹിയിൽ മദ്യശാലകളുടെ പ്രവർത്തന സമയം രാത്രി 11 വരെ നീട്ടി മാഹി ഡപ്യൂട്ടി കമ്മീഷണർ (എക്സൈസ്) ഉത്തരവിട്ടു.

എക്സൈസ് ആക്ട് പ്രകാരം രാത്രി 11 വരെയാണ് പ്രവൃത്തി സമയനിയമം നിലനിൽക്കുന്നതെങ്കിലും 10 ഓടെ മദ്യശാലകൾ അടക്കാറുണ്ട്. ഈ സമയക്രമത്തിനാണ് മാറ്റം വരുന്നത്. എഫ്.എൽ 1, എഫ്.എൽ 2 ടൂറിസം എന്നീ വിഭാഗങ്ങൾക്ക് ബാധകമാണ്.

ബാറുൾപ്പെടെ 64 മദ്യശാലകളാണ് മാഹി മേഖലയിൽ പ്രവർത്തിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/249116/working-hours-of-liquor-shops-extended-in-mahi-including-kopalam-now-from-8-am-to-11-pm)