ചൊക്ലി ഉപജില്ലാ കലോത്സവ വേദിയിൽ ആടിയും, പാടിയും ആസ്വാദക മനം കവർന്ന് ഭിന്നശേഷിക്കാരായ വിദ്യാർത്ഥിനികളും ; ചൊക്ലി ബിആർസിക്കും കൈയ്യടി

ചൊക്ലി ഉപജില്ലാ കലോത്സവ വേദിയിൽ ആടിയും, പാടിയും  ആസ്വാദക മനം കവർന്ന് ഭിന്നശേഷിക്കാരായ വിദ്യാർത്ഥിനികളും ; ചൊക്ലി ബിആർസിക്കും കൈയ്യടി
Nov 13, 2024 03:56 PM | By Rajina Sandeep

ചൊക്ലി :(www.panoornews.in)ചൊക്ലി ഉപജില്ലാ കലോത്സവ വേദിയിൽ കൈയ്യടി നേടി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളും.

സമഗ്രശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചൊക്ലി ബി.ആർ.സി യുടെ നേതൃത്വത്തിൽ തെരഞ്ഞെടുത്ത ഭിന്നശേഷി വിദ്യാർഥികളാണ് ഒപ്പനയിലൂടെയും, ഗോത്രകലയായ മംഗലം കളിയിലൂടെയും ആസ്വാദക മനം കവർന്നത്..

ഈ വർഷം ആദ്യമായാണ് ഗോത്രകലകൾ കലോത്സവ മാന്വലിൽ ഉൾപ്പെടുത്തിയത്.

അത്കൊണ്ട് തന്നെ പുതിയ ഇനം എന്ന നിലയിലും ഭിന്നശേഷി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നു എന്നുള്ളത് കൊണ്ടും ഏറെ പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് കാണികൾ നോക്കിക്കണ്ടത്. എന്നാൽ ഒരു പാകപ്പിഴകളുമില്ലാതെ പാട്ടിനനുസരിച്ച് വിദ്യാർത്ഥികൾ തിമിർത്തപ്പോൾ കാണികൾക്കും ആവേശമായി.

മംഗലംകളിക്ക് പുറമെ ഒപ്പന , നാടോടിനൃത്തം , കവിതാലാപനം, ലളിത ഗാനം എന്നീ ഇനങ്ങളിലും കുട്ടികൾ പങ്കെടുത്തു.

പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പ്രകടനം മികച്ചതായിരുന്നു എന്ന് ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ രമ്യ പറഞ്ഞു..

ഇൻക്ലൂസിവ് സ്പോർട്സ് ആരംഭിച്ചതുപോലെ നാളെ ഇൻക്ലൂസീവ് കലാമേളയും ആരംഭിക്കേണ്ടതുണ്ടെന്നും അതിന് ചൊക്ലി ബി. ആർ.സി യുടെ ശ്രമങ്ങൾ ഏറെ മാതൃകാപരമാണെന്നും ചൊക്ലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.കെ ഗീതയും പറഞ്ഞു.

വി.പി ഓറിയൻ്റൽ ഹൈസ്കൂൾ വിദ്യാർത്ഥിനികളായ അയിൻ ഷഫീഖ്,

പാർവണ,

മിൻഹ ഫാത്തിമ

രാമവിലാസം ഹൈസ്കൂൾ വിദ്യാർത്ഥികളായ സ്നേഹ സജീവൻ,

നബീസത്തുൽ മിസരിയ, ഹന ഖദീജ, ചോതാവൂർ ഹയർ സെക്കണ്ടറി സ്ക്കൂളിലെ

ഫാത്തിമ ഷഹ്സ, കാടാങ്കുനി യു.പി സ്കൂളിലെ

ഷിഫ മറിയം,

ഹന ഖദീജ, തയ്യുള്ളതിൽ മുസ്ലിം എൽപി സ്കൂളിലെ ഇ.വി

ഫാത്തിമ

എന്നീ വിദ്യാർത്ഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്

. ചൊക്ലി ബി.ആർ.സി യിലെ സ്പെഷൽ എഡ്യുക്കേറ്റർമാരായ കെ.ശ്രീലത, ടി.അഷിത, ഹർഷ ഹരിദാസ്, എം.ആതിര, ടി.വി റസീന, കെ.ജയന്തി, രേഷ്മ, ഹർഷ പ്രേമാനന്ദ് തുടങ്ങിയവരാണ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്.ഫാത്തിമ അവതരിപ്പിച്ച നാടോടി നൃത്തവും ആസ്വാദക മനം കവർന്നു.

Chokli Upazila Kalotsava danced, sang and enthralled the differently-abled students; Applause for Chokli BRC too

Next TV

Related Stories
'ജയിച്ചത് രാഹുൽ അല്ല ഷാഫിയും, ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചെന്നും പത്മജാ വേണുഗോപാൽ

Nov 23, 2024 03:00 PM

'ജയിച്ചത് രാഹുൽ അല്ല ഷാഫിയും, ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചെന്നും പത്മജാ വേണുഗോപാൽ

ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചെന്നും പത്മജാ...

Read More >>
 ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Nov 23, 2024 02:22 PM

ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

ആനന്ദിക്കാൻ അഗ്രി പാർക്കിൽ...

Read More >>
അഭിമാനം, കണ്ണൂർ ; ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്ത് നഗരങ്ങളില്‍  നാലാം സ്ഥാനം

Nov 23, 2024 01:54 PM

അഭിമാനം, കണ്ണൂർ ; ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം

ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം...

Read More >>
പാലക്കാടൻ തേരിലേറി  രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജൈത്രയാത്ര ;  ഭൂരിപക്ഷം 18,724

Nov 23, 2024 01:27 PM

പാലക്കാടൻ തേരിലേറി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജൈത്രയാത്ര ; ഭൂരിപക്ഷം 18,724

പാലക്കാടൻ തേരിലേറി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Nov 23, 2024 01:24 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
Top Stories

News Roundup