നാദാപുരം :(www.panoornews.in)കല്ലാച്ചിയിൽ ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ.
ചിയ്യൂരിലെ താനമഠത്തിൽ ഫൈസലാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ പിടിയിലായത്.
തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. രണ്ട് മാസം ഗർഭിണിയായ ഭാര്യയെയാണ് നാദാപുരം തെരുവംപറമ്പിലെ ഭർതൃവീട്ടിൽ വെച്ച് ഫൈസൽ ചിരവ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്.
നരിപ്പറ്റ സ്വദേശി കിണറുള്ള പറമ്പത്ത് മൊയ്തുവിൻ്റെ മകൾ ഷംന (27) ക്കാണ് ഇടത് വയറിനും കൈക്കുമാണ് കുത്തേറ്റത്.
നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവതിയെ ഉടൻ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
വടകര സി എം ആശുപത്രിയിൽ നിന്നാണ് ഇന്ന് രാത്രി വൈകി വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കേട്ടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലുള്ള യുവതി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി രാത്രിയോടെ കേസെടുക്കുകയായിരുന്നു. സ്വത്ത് സംബന്ധമായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസിന് നൽകിയ മൊഴിയിൽ ഷംനയും പറഞ്ഞു.
ഷംനയുടെ പേരിൽ വയനാട്ടിലും മറ്റുമായുള്ള സ്വത്തുക്കൾ ഫൈസലിന്റെ പേരിൽ ആകണമെന്നാവശ്യപ്പെട്ട് നിരന്തരമായി ഉപദ്രവിക്കാറുണ്ട് സഹോദരൻ പറയുന്നു.
വിഹാഹ സമയത്ത് നൽകിയ പണം ഇയാൾ കൈവശപ്പെടുത്തി. വിവാഹബന്ധം വേർപ്പെടുത്തിയാൽ കുടുംബത്തിലുള്ളവരടക്കം പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തയതായും സഹോദരൻ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
അക്രമത്തിന് ശേഷം വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട ഫൈസലിനെതിരെ പോലീസ് വധശ്രമത്തിനെതിരെ കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിയുടെ വിദേശത്തേക്ക് കടന്നുകളയാനുള്ള ശ്രമം.
attempt to cross abroad; But he got stuck at the airport and the accused in the Kalachi murder case was arrested in Mumbai