പ്രതികളുടെ വീട് ഇടിച്ച് നിരത്തരുത് ; ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീംകോടതി

പ്രതികളുടെ വീട് ഇടിച്ച് നിരത്തരുത് ; ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീംകോടതി
Nov 13, 2024 02:27 PM | By Rajina Sandeep

(www.panoornews.in)ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളുടെ വാസസ്ഥലം എങ്ങനെ തകർക്കാനാകുമെന്ന് സുപ്രീംകോടതി. ബുൾഡോസർ ഹർജികളിലാണ് കോടതിയുടെ നിര്‍ദേശം.

സർക്കാർ സംവിധാനത്തിന് ഒരു വ്യക്തി കുറ്റക്കാരനാണെന്ന് എങ്ങനെ പറയാനാകുമെന്നും സുപ്രീം കോടതി ചോദിച്ചു. പ്രതികളുടെ വീടുകൾ തകർക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

വ്യക്തി കുറ്റക്കാരനാണോ അല്ലയോയെന്ന് സർക്കാരിന് എങ്ങനെ പറയാനാകും. അങ്ങനെ നിർദേശിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. കോടതിയുടെ ജോലി സർക്കാർ ഏറ്റെടുക്കേണ്ട. പാർപ്പിടം ജന്മാവകാശമെന്നും കോടതി വ്യക്തമാക്കി.

കേസുകളിൽ ഉൾപ്പെട്ടവരുടെ വീടുകൾ തകർക്കാനാവില്ല. നിരാലംബരായ സ്ത്രീകളേയും കുട്ടികളേയും തെരുവിലേക്ക് വലിച്ചിഴക്കാനാവില്ല. അത് നിയമവാഴ്ചയെ തകർക്കുന്ന നടപടിയാകും.

അനധികൃത നിർമ്മാണങ്ങളുടെ കാര്യത്തിലല്ല ഈ നിർദേശങ്ങളെന്നും കോടതി വ്യക്തമാക്കി. അവകാശ ലംഘനമെങ്കിൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകും.

മുൻകൂട്ടി നോട്ടീസ് നൽകാതെ വീടുകൾ പൊളിക്കരുത്. 15 ദിവസം മുൻപെങ്കിലും നോട്ടീസ് നൽകണം. പൊളിക്കൽ നടപടി ചിത്രീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Do not demolish the accused's house; Supreme Court no bulldozer raj

Next TV

Related Stories
'ജയിച്ചത് രാഹുൽ അല്ല ഷാഫിയും, ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചെന്നും പത്മജാ വേണുഗോപാൽ

Nov 23, 2024 03:00 PM

'ജയിച്ചത് രാഹുൽ അല്ല ഷാഫിയും, ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചെന്നും പത്മജാ വേണുഗോപാൽ

ഷാഫിയുടെ വർ​ഗീയതയും, ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചെന്നും പത്മജാ...

Read More >>
 ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Nov 23, 2024 02:22 PM

ബോട്ടിംഗ് പലതരം : ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

ആനന്ദിക്കാൻ അഗ്രി പാർക്കിൽ...

Read More >>
അഭിമാനം, കണ്ണൂർ ; ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്ത് നഗരങ്ങളില്‍  നാലാം സ്ഥാനം

Nov 23, 2024 01:54 PM

അഭിമാനം, കണ്ണൂർ ; ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം

ഇന്ത്യയിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന പത്ത് നഗരങ്ങളില്‍ നാലാം സ്ഥാനം...

Read More >>
പാലക്കാടൻ തേരിലേറി  രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജൈത്രയാത്ര ;  ഭൂരിപക്ഷം 18,724

Nov 23, 2024 01:27 PM

പാലക്കാടൻ തേരിലേറി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജൈത്രയാത്ര ; ഭൂരിപക്ഷം 18,724

പാലക്കാടൻ തേരിലേറി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ...

Read More >>
ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Nov 23, 2024 01:24 PM

ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ...

Read More >>
Top Stories

News Roundup