കടവത്തൂർ :(www.panoornews.in) കടവത്തൂരിലെ ഫാൻ്റസി സ്റ്റുഡിയൊ ഉടമ ശ്രീജിത്തിൻ്റെ മരണത്തിൽ കട പൂട്ടാതെ ഞാൻ കട പൂട്ടിയാൽ മരിച്ചയാൾ തിരിച്ചു വരുമോ എന്ന് ചോദിച്ച് കട പൂട്ടാതിരുന്ന വ്യാപാരി ഒടുവിൽ ക്ഷമാപണം നടത്തി.
ഹൈപ്പർ സിറ്റി സൂപ്പർ മാർക്കറ്റ് ഉടമ നിസാർ ആണ് പൊതുജന രോഷത്തെ തുടർന്ന് മാപ്പ് പറഞ്ഞത്. തുടർന്ന് ഹൈപ്പർ സിറ്റി മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ നാട്ടുകാർ അനുമതി നൽകി.
തിങ്കളാഴ്ചയാണ് കടവത്തൂരിനെ ആകെ ദു:ഖത്തിലാഴ്ത്തി സി.എൻ ശ്രീജിത്തിൻ്റെ അപ്രതീക്ഷിതമായ വേർപാട്. കടവത്തൂരിലെ എല്ലാ ചടങ്ങുകളിലെ സ്ഥിരം സാന്നിധ്യമായ ശ്രീജിത്തിൻ്റെ മരണത്തിൽ ദു:ഖ സൂചകമായി എല്ലാ കടകളും അടച്ചിരുന്നു. ഹൈപ്പർ സിറ്റി മാർക്കറ്റ് മാത്രം അടച്ചിരുന്നില്ല.
ഇത് ചോദ്യം ചെയ്തവരോട് കടയടച്ചാൽ മരിച്ചയാൾ തിരിച്ചു വരുമോ എന്ന് കടയുടമ ചോദിച്ചതത്രെ. രോഷാകുലരായ നാട്ടുകാർ ചൊവ്വാഴ്ച്ച സൂപ്പർ മാർക്കറ്റ് തുറക്കാൻ അനുവദിച്ചില്ല. ഇന്നും കട തുറക്കാൻ നാട്ടുകാർ അനുവദിക്കാതിരുന്നപ്പോഴാണ് കടയുടമ നിസാർ തെറ്റുപറ്റി പോയതാണെന്ന് ക്ഷമാപണം നടത്തിയത്.
കടവത്തൂരിലെ പുഞ്ചിരി കലാകായിക വേദി പ്രസിഡൻ്റും, കോൺഗ്രസ് നേതാവുമായ സജീവൻ എടവനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഡോ.എ.പി ഷമീർ, എം.പി ഉത്തമൻ, അശ്റഫ് പാലേരി, വി.അജ്മൽ, വി.കെ സനീഷ്, എസ്.സുഭാഷ്, കെ.ഷിനിൽ, വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.
The owner of Hyper City Super Market in Kadavathur apologizes for having gone astray; After apologizing, the locals allowed the supermarket to open