മാഹി:(www.panoornews.in)മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂരിലെ പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇന്നലെ രാത്രിയിൽ പള്ളൂർ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിക് അപ്പ് വാനിൽ കോഴിക്കോട്ടേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്ന 1900 ലിറ്റർ ഡീസൽ പിടികൂടിയത്.
മാഹിയിൽ നിന്നും അനധികൃതമായി ഇന്ധനം കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ.അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ നിരീക്ഷണവും വാഹന പരിശോധനയും കർശനമാക്കിയിരുന്നു പതിനൊന്നു ബാരലിലും, രണ്ടു ക്യാനിലുമായി ഏകദേശം ഒന്നര ലക്ഷം രൂപയുടെ ഡീസലാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പിക് വാൻ ഡ്രൈവർ മലപ്പുറം സ്വദേശി അടാട്ടിൽ ഹൗസിൽ അബ്ദുൽ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്ധനം കട ത്താനുപയോഗിച്ച കെ എൽ 09- എ എസ് 9280 പിക് അപ്പ് വാനും കസ്റ്റഡിയിലെടുത്തു. പള്ളൂർ എസ് ഐ സുരേഷ് ബാബു. കോൺസ്റ്റബിൾ ഭുവനേഷ്, ഡ്രൈവർ അഖിലേഷ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
1900 liters of illegally smuggled diesel seized in Pallur; Malappuram native arrested
