---
title: "കിടപ്പ് രോഗികൾക്ക് സൗജന്യമായി ഡയപ്പർ നൽകും ; വേറിട്ട പ്രവർത്തനവുമായി ഐ.ആർ.പി.സി  ചമ്പാട് ലോക്കൽ കമ്മിറ്റി.    "
english_title: "Free diapers will be provided to bedridden patients; IRPC Chambad Local Committee is taking up a special initiative."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/302717/free-diapers-will-be-provided-to-bedridden-patients-irpc-chambad-local-committee-is-taking-up-a-special-initiative"
published_at: "2025-07-15T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68765ece77aa2_vbvbvbv.jpg"
keywords: []
---

# കിടപ്പ് രോഗികൾക്ക് സൗജന്യമായി ഡയപ്പർ നൽകും ; വേറിട്ട പ്രവർത്തനവുമായി ഐ.ആർ.പി.സി  ചമ്പാട് ലോക്കൽ കമ്മിറ്റി.    

> **Lead Summary:** ചമ്പാട്:ഐ ആർ പി സി ചമ്പാട് ലോക്കലിന് കീഴിലെ 22 യൂണിറ്റുകളിൽ നിന്നായി 32 കിടപ്പു രോഗികൾക്കാണ് പ്രതിമാസം സൗജന്യമായി ഡയപ്പർ നൽകുന്നത്.

## Article Content

ചമ്പാട്:ഐ ആർ പി സി ചമ്പാട് ലോക്കലിന് കീഴിലെ 22 യൂണിറ്റുകളിൽ നിന്നായി 32 കിടപ്പു രോഗികൾക്കാണ് പ്രതിമാസം സൗജന്യമായി ഡയപ്പർ നൽകുന്നത്.

ശയ്യാവലംബികളായ ഭിന്നശേഷി കുട്ടികൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. മരുന്നിനൊപ്പം തന്നെ ഡയപ്പറുകളും അത്യാവശ്യമാണെന്ന തിരിച്ചറിവിനെ തുടർന്നാണ് ഐ ആർ പി സി ചമ്പാട് ലോക്കൽ കമ്മിറ്റി ഇത്തരമൊരു മാതൃകാ പദ്ധതി ആവിഷ്ക്കരിച്ചത്.

എല്ലാ മാസവും രണ്ട് തവണ അതത് യൂണിറ്റുകൾ വീടുകളിൽ ഡയപ്പർ എത്തിക്കും. പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റും, ഐആർപിസി പാനൂർ ഏരിയ ഭാരവാഹിയുമായ എ. ശൈലജ പദ്ധതി ഉദ്ഘാടനം ചെയ്തു.

രക്തദാന രംഗത്ത് മികവ് പുലർത്തിയ പൊന്ന്യത്തെ ടി.ടി അഷ്‌കർ, കെ.കെ ജിജിൻ, രോഗീപരിചരണത്തിൽ മികവ് പുലർത്തുന്ന കോട്ടക്കുന്നിലെയു. അനൂപ് കുമാർ എന്നിവരെ ശൈലജ ഉപഹാരം നൽകി അനുമോദിച്ചു. ഐ.ആർ.പി.സി ചമ്പാട് ലോക്കൽ ചെയർമാൻ കെ.ബിജു, കെ. ജയരാജൻ മാസ്റ്റർ, പാനൂർ ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി ശശിധരൻ എന്നിവർ സംസാരിച്ചു. ഐ ആർ പി സി ലോക്കൽ കൺവീനർ കെ. മോഹൻ കുമാർ സ്വാഗതവും, കെ ഹരിദാസ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/302717/free-diapers-will-be-provided-to-bedridden-patients-irpc-chambad-local-committee-is-taking-up-a-special-initiative)