പാനൂർ:(www.panoornews.in) പെരിങ്ങത്തൂർ - പാനൂർ കൂത്ത്പറമ്പ് - മട്ടന്നൂർ എയർപോർട്ട് റോഡ് നവീകരണത്തിന് സർക്കാർ അംഗീകാരം നൽകിയതനുസരിച്ച് വകുപ്പ് 8 (2) പ്രകാരം എയർപോർട്ട് റോഡ് നവീകരണത്തിനു വേണ്ടി തലശ്ശേരി, ഇരിട്ടി താലൂക്കുകളിൽ നിന്നായി 39.863 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.
ഇതുമായി ബന്ധപ്പെട്ട്. തുടർ നടപടികളുമായി മുന്നോട്ട് പോകുന്നതിന് അംഗീകാരം നൽകിക്കൊണ്ട് സർക്കാർ ഉത്തരവായിരുന്നു. ഇതു പ്രകാരമാണ് തലശേരി സബ് കലക്ടർ, ഇരിട്ടി / തലശേരി തഹസിൽദാർമാർ, പാനൂർ, കൂത്തുപറമ്പ്, മട്ടന്നൂർ നഗരസഭാ സെക്രട്ടറിമാർ, ചൊക്ലി, പന്ന്യന്നൂർ, മൊകേരി, പാട്യം, മാങ്ങാട്ടിടം, മാലൂർ പഞ്ചായത്ത് സെക്രട്ടറിമാർ, വില്ലേജ് ഓഫീസർമാർ എന്നിവർക്ക് ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച് കലക്ടർ ഉത്തരവ് നൽകിയത്.ഉത്തരവ് അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി.
Kuttiadi-Mattannur Airport road passing through Panur; Collector orders acquisition of land as per government decision
