പാനൂർ:(www.panoornews.in)ചെണ്ടയാട് വരപ്ര വ്യാപാരഭവൻ പരിസരത്തു വെച്ചാണ് വിദ്യാർഥിനിക്ക് തെരുവ് നായയുടെ കടിയേറ്റത്. നിള്ളങ്ങലിലെ അരയാലുള്ള പറമ്പത്ത് മോഹനൻ്റെ മകൾ അഷിക മോഹന(16) നാണ് ഉച്ചയ്ക്ക് തെരുവുനായയുടെ കടിയേറ്റത്.
പാനൂരിൽ നിന്ന് സ്പെഷൽ ക്ലാസ്സ് കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു. പാനൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമായിട്ടുണ്ട്.
Stray dog harassment is rampant in the eastern parts of Panur; Student bitten
