പാനൂർ:(www.panoornews.in)പാനൂർ നഗരസഭ, ഗവ. ആയുർവേദ ആശുപത്രി, എലാങ്കോട് സാന്ത്വന സ്പർശം സാംസ്കാരിക കേന്ദ്രം, കൈരളി വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. എലാങ്കോട് ഓർഫനേജിൽ നടന്ന ക്യാമ്പിൽ നിരവധി പേർ ക്യാമ്പിൽ പങ്കെടുത്ത് പരിശോധന നടത്തി.
പാനൂർ നഗരസഭാ ചെയർമാൻ കെ.പി ഹാഷിം ഉദ്ഘാടനം ചെയ്തു. കൈരളി വായനശാലാ പ്രസിഡണ്ട് പി.പത്മനാഭൻ മാസ്റ്റർ അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ.കെ.വി ചൈതന്യ ക്യാമ്പ് വിശദീകരിച്ചു. നഗരസഭാംഗങ്ങളായ ഹാജറ ഖാദർ, എം.രത്നാകരൻ, സജിത അനീവൻ, എലാങ്കോട് ഓർഫനേജ് സെക്രട്ടറി പി.പി.എ സലാം എന്നിവർ സംസാരിച്ചു. സാന്ത്വന സ്പർശം സാംസ്കാരിക വേദി പ്രസി.പി.പി അബൂബക്കർ സ്വാഗതവും, സെക്രട്ടറി കെ.രാഘവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.


ഡോക്ടർമാരായ കെ.ദീപ്തി, അനുരാജ് തോമസ്, കെ.വി ചൈതന്യ എന്നിവർ രോഗികളെ പരിശോധിച്ചു. സൗജന്യ മരുന്ന് വിതരണവും നടന്നു.
Free Ayurvedic medical camp organized in Panur
