---
title: "യുവതി ബസിൽ നിന്ന് ഇറങ്ങുന്നേയില്ല, പൊലീസെത്തിയപ്പോൾ മർദ്ദനം; പരാക്രമം കാട്ടിയത് മയക്കുമരുന്ന് ലഹരിയിൽ,അറസ്റ്റ്"
english_title: "The young woman did not get off the bus, when the police arrived, she was beaten;He was under the influence of drugs and arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/225864/the-young-woman-did-not-get-off-the-bus-when-the-police-arrived-she-was-beatenhe-was-under-the-influence-of-drugs-and-arrested"
published_at: "2024-08-05T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b0fd726acaa_66b0e87b1b82b_kozhikkode.jpg"
keywords: []
---

# യുവതി ബസിൽ നിന്ന് ഇറങ്ങുന്നേയില്ല, പൊലീസെത്തിയപ്പോൾ മർദ്ദനം; പരാക്രമം കാട്ടിയത് മയക്കുമരുന്ന് ലഹരിയിൽ,അറസ്റ്റ്

> **Lead Summary:** ** **മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

## Article Content

** **മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് അമൃതയുടെ മർദ്ദനമേറ്റത്. ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദ്ദിച്ചത്. പിന്നാലെ അമൃതയെ ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലും യുവതി പരാക്രമം തുടരുകയായിരുന്നു. തെളിവിനായി പൊലീസ് യുവതിയുടെ പരാക്രമത്തിന്‍റെ വീഡിയോ അടക്കം പകർത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/225864/the-young-woman-did-not-get-off-the-bus-when-the-police-arrived-she-was-beatenhe-was-under-the-influence-of-drugs-and-arrested)