കൂത്തുപറമ്പ്:(www.panoornews.in) കൂത്തുപറമ്പ് വട്ടിപ്രത്ത് കരിങ്കൽ ക്വാറിയിടിഞ്ഞ് വീടുകൾ തകർന്നു. മാവുള്ള കണ്ടി പറമ്പിൽ ബാബുവിന്‍റെയും ടി പ്രനീതിന്‍റെയും വീടുകളാണ് തകർന്നത്.



20 വർഷം മുമ്പ് പ്രവർത്തനം നിർത്തിയ ക്വാറിയാണിടിഞ്ഞത്. ഇന്ന് പുലർച്ചയായിരുന്നു അപകടം. ക്വാറി ഇടിഞ്ഞ പശ്ചാത്തലത്തിൽ സമീപത്തെ പത്തു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കും.
ക്വാറി പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്ത് നിന്ന് വലിയ രീതിയില്‍ മണ്ണിടിയുകയായിരുന്നു. വീടുകളിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. രണ്ടു വീടുകളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
koothuparamp granite quarry collapse, huge accident;Two houses were destroyed and one person was injured
