---
title: "പാനൂരിനടുത്ത് പാലത്തായി  വയലിൽ മുതലയെ കണ്ടെന്ന് ; പ്രദേശത്തുകാർ ഭീതിയിൽ "
english_title: "that he saw a crocodile in the field near Panoor "
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217100/that-he-saw-a-crocodile-in-the-field-near-panoor"
published_at: "2024-07-03T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668569c38d822_Untitled-3_copy.jpg"
keywords: []
---

# പാനൂരിനടുത്ത് പാലത്തായി  വയലിൽ മുതലയെ കണ്ടെന്ന് ; പ്രദേശത്തുകാർ ഭീതിയിൽ 

> **Lead Summary:** **പാനൂർ : ** പാലത്തായി പുഞ്ചവയലിൽ മുതലയെ കണ്ടെന്ന്. ചൊവ്വാഴ്ച രാവിലെയാണ് സമീപവാസി മുതലയെ കണ്ടത്. ആളുകളെ വിവരമറിയിച്ച് വന്നപ്പോൾ പിന്നീട് കണ്ടില്ല.

## Article Content

**പാനൂർ : ** പാലത്തായി പുഞ്ചവയലിൽ മുതലയെ കണ്ടെന്ന്. ചൊവ്വാഴ്ച രാവിലെയാണ് സമീപവാസി മുതലയെ കണ്ടത്. ആളുകളെ വിവരമറിയിച്ച് വന്നപ്പോൾ പിന്നീട് കണ്ടില്ല.

ഇന്ന് മറ്റൊരാളും മുതലയെ കണ്ടെന്ന് പറഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലായി. കുറച്ചു മാസങ്ങൾക് മുന്നേ മയിലുകൾ കൂട്ടത്തോടെ ഈ വയലിൽ എത്തിയിരുന്നു.

കാർഷിക വിളകൾ കൂട്ടത്തോടെ മയിലുകൾ നശിപ്പിച്ചതും പ്രദേശവാസികൾക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ മുതലയുമെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217100/that-he-saw-a-crocodile-in-the-field-near-panoor)