---
title: "ഒരു നാടിൻ്റെ പ്രാർത്ഥന വിഫലം ; വാഹനമിടിച്ച് പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലായിരുന്ന പാനൂർ സ്വദേശിനി ആര്യ ഇനി ഓർമ്മ"
english_title: "Arya, a resident of Panur, who was injured in a car accident and was undergoing treatment for a long time, is now remembered"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217512/arya-a-resident-of-panur-who-was-injured-in-a-car-accident-and-was-undergoing-treatment-for-a-long-time-is-now-remembered"
published_at: "2024-07-05T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66879d1d56ca3_Untitled-4_copy.jpg"
keywords: []
---

# ഒരു നാടിൻ്റെ പ്രാർത്ഥന വിഫലം ; വാഹനമിടിച്ച് പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലായിരുന്ന പാനൂർ സ്വദേശിനി ആര്യ ഇനി ഓർമ്മ

> **Lead Summary:** ***പാനൂർ :*** വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പാനൂരിനടുത്ത പുത്തൂരിലെ തെക്കയിൽ ആര്യ മരണപ്പെട്ടു. 2022 സപ്തംബറിൽ പുത്തൂരിൽ വെച്ചാണ് വാഹനാപകടത്തിൽപ്പെട്ടത്.

## Article Content

***പാനൂർ :*** വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന പാനൂരിനടുത്ത പുത്തൂരിലെ തെക്കയിൽ ആര്യ മരണപ്പെട്ടു. 2022 സപ്തംബറിൽ പുത്തൂരിൽ വെച്ചാണ് വാഹനാപകടത്തിൽപ്പെട്ടത്.

അതീവ ഗുരുതരാവസ്ഥയിൽ മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആര്യയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് പിന്നീട് വീട്ടിലേക്ക് മാറ്റിയിരുന്നു.

തുടർ ചികിത്സകളും മറ്റുമായി മുന്നോട്ട് പോവുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അപസ്മാരത്തെ തുടർന്ന് ഹാർട്ട് ബീറ്റ്സ് കുറയുകയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.

അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു. നിർധന കുടുംബമായിരുന്നു ആര്യയുടേത്. ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ മികച്ച ചികിത്സ ആര്യക്ക് നൽകിയിരുന്നു. നാട്ടുകാർ ഒന്നടങ്കം സഹായിച്ചതിനാൽ ചികിത്സ സഹായ കമ്മിറ്റിയുടെ പ്രവർത്തനം മികച്ച രീതിയിൽ നടന്നിരുന്നു. തെക്കെയിൽ രാജീവൻ്റെയും അനിതയുടെയും മകളാണ്. സഹോദരി: സൂര്യ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217512/arya-a-resident-of-panur-who-was-injured-in-a-car-accident-and-was-undergoing-treatment-for-a-long-time-is-now-remembered)