---
title: "വിളക്കോട്ടൂർ യൂപി സ്കൂളിലെ  പോക്സോ കേസിൽ  അധ്യാപകനെതിരെ നടപടിയില്ല ; സ്കൂൾ ഉപരോധിച്ച് ഡിവൈഎഫ്ഐ"
english_title: "No action against the teacher in the POCSO case of Valakotur UP School;DYFI blockaded the school"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217640/no-action-against-the-teacher-in-the-pocso-case-of-valakotur-up-schooldyfi-blockaded-the-school"
published_at: "2024-07-05T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668805f3b6f1b_Untitled-3_copy.jpg"
keywords: []
---

# വിളക്കോട്ടൂർ യൂപി സ്കൂളിലെ  പോക്സോ കേസിൽ  അധ്യാപകനെതിരെ നടപടിയില്ല ; സ്കൂൾ ഉപരോധിച്ച് ഡിവൈഎഫ്ഐ

> **Lead Summary:** **പാനൂർ : **പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും അദ്ധ്യാപകൻ നജീബിന് എതിരെ സ്കൂൾ അച്ചടക്ക നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സ്കൂൾ ഉപരോധിച്ചത്.

## Article Content

**പാനൂർ : **പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും അദ്ധ്യാപകൻ നജീബിന് എതിരെ സ്കൂൾ അച്ചടക്ക നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സ്കൂൾ ഉപരോധിച്ചത്.

ഡിവൈഎഫ്ഐ നേതാവ് കിരൺ കരുണാകരൻ്റെ നേതൃത്വത്തിൽ 20 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധ സമരത്തിൽ പങ്കെടുത്തു.

അധ്യാപകനെതിരെ ഉടൻ നടപടി ഉണ്ടാവും എന്ന് എ.ഇ.ഒ അടക്കമുള്ളവർ നൽകിയ ഉറപ്പിന്മേൽ ആണ് സമരം അവസാനിപ്പിച്ചത്.

സ്കൂളിലെ വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപകനെതിരെ പോക്സോ കേസ് ചുമത്തിയിട്ട് 22 ഓളം ദിവസം കഴിഞ്ഞിട്ടും സ്കൂൾ അധികാരികൾ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ ഉപരോധം സംഘടിപ്പിച്ചത്.

സ്കൂളിൽ ഇത്തരം ഒരു വിഷയം ഉണ്ടാകുമ്പോൾ ആ അദ്ധ്യാപകന് എതിരെ അന്വേഷണത്തിന്റെ ഭാഗമായി നടപടി എടുക്കുക എന്നത് ആ സ്കൂൾ അധികൃതർ ചെയ്യേണ്ട മാതൃകാപരമായ നടപടി ആണെന്നും, അത് ചെയ്യാത്തത് ഇരയെ സമൂഹത്തിൽ ഒറ്റപ്പെടുത്തൻ കാരണമാകുമെന്നും ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു. വിവരമറിഞ്ഞ് കൊളവല്ലൂർ പൊലീസും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217640/no-action-against-the-teacher-in-the-pocso-case-of-valakotur-up-schooldyfi-blockaded-the-school)