---
title: "മനേക്കരയിൽ ഡിവൈഎഫ്ഐ ഉന്നത വിജയികളെ അനുമോദിച്ചു"
english_title: "Manekkara Shelter D.Y.F.I Unit SSLC The toppers of the  and Plus Two examinations were felicitated"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217524/manekkara-shelter-dyfi-unit-sslc-the-toppers-of-the-and-plus-two-examinations-were-felicitated"
published_at: "2024-07-05T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687a7a04c4ff_Untitled-5_copy.jpg"
keywords: []
---

# മനേക്കരയിൽ ഡിവൈഎഫ്ഐ ഉന്നത വിജയികളെ അനുമോദിച്ചു

> **Lead Summary:** പന്ന്യന്നൂർ : മനേക്കര ഷെൽട്ടർ ഡി.വൈ. എഫ്. ഐ. യൂണിറ്റിൻ്റെ വക എസ്. എസ്. എൽ.സി., പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു.

## Article Content

പന്ന്യന്നൂർ : മനേക്കര ഷെൽട്ടർ ഡി.വൈ. എഫ്. ഐ. യൂണിറ്റിൻ്റെ വക എസ്. എസ്. എൽ.സി., പ്ലസ് ടു പരീക്ഷകളിലെ ഉന്നത വിജയികളെ അനുമോദിച്ചു.

വിജയികൾക്ക് സി.എച്ച് ദാമോദരൻ മാസ്റ്റരുടെ സ്മരണക്കായി ഏർപ്പെടുത്തിയ മൊമൻ്റോ നൽകി അനുമോദിച്ചു.

അനുമോദന യോഗം ഡി.വൈ.എഫ്. ഐ. പന്ന്യന്നൂർ വില്ലേജ് പ്രസിഡണ്ട് ഹഷീൽ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓരോ വിജയവും വിദ്യാർത്ഥികളുടെ ഉന്നതിയിലേക്കുള്ള ചവിട്ടുപടിയായി കാണുന്നതോടൊപ്പം തന്നെ ഭാവിയിൽ സാമൂഹിക സേവനത്തിനുള്ള സന്മനസ്സും ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

സി.പി.എം. മനേക്കര ഷെൽട്ടർ യൂണിറ്റ് സെക്രട്ടറി എൻ.പി. മുകുന്ദൻ അധ്യക്ഷം വഹിച്ചു. അശ്വന്ത് മനേക്കര സ്വാഗതവും സാനിയ മോഹനൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217524/manekkara-shelter-dyfi-unit-sslc-the-toppers-of-the-and-plus-two-examinations-were-felicitated)