---
title: "പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ  ഊർജിതം ; ഓട്ടോ പറശ്ശിനി പാലത്തിൽ കണ്ടെത്തി"
english_title: "Search intensified for missing auto driver from Panur;The auto was found at Parassini Bridge"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217582/search-intensified-for-missing-auto-driver-from-panurthe-auto-was-found-at-parassini-bridge"
published_at: "2024-07-05T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6687cd27a041d_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ  ഊർജിതം ; ഓട്ടോ പറശ്ശിനി പാലത്തിൽ കണ്ടെത്തി

> **Lead Summary:** **പാനൂർ : ** പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറുടെ ഗുഡ്‌സ് ഓട്ടോറിക്ഷ പറശിനിപ്പാലത്തിന് സമീപം കണ്ടെത്തി.

## Article Content

**പാനൂർ : ** പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവറുടെ ഗുഡ്‌സ് ഓട്ടോറിക്ഷ പറശിനിപ്പാലത്തിന് സമീപം കണ്ടെത്തി.

ബുധനാഴ്ച ഗുഡ്‌സ് ഓട്ടോറിക്ഷയുമായി വീടിറങ്ങിയ പന്ന്യന്നൂരിലെ സിന്ദൂരം ഹൗസിൽ കെ.വി. രമേശൻ്റെ (55) ഓട്ടോ റിക്ഷയാണ് രാത്രിയോടെ പറശിനിപ്പാലത്തിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തിയത്.

ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ഇയാളെ കാണാതായിരുന്നത്. പാനൂർ മാർക്കറ്റിനടുത്ത ഗുഡ്സ് സ്റ്റാൻ്റിൽ ഡ്രൈവറാണ് രമേശൻ.

ബന്ധുവിൻ്റെ പരാതിയിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന തിനിടെയാണ് ഗുഡ്‌സ് ഓട്ടോറിക്ഷ കണ്ടെത്തിയത്. രമേശനായി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം ബന്ധുക്കളും, പാനൂർ പൊലീസും പറശ്ശിനി പാലത്തിലെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217582/search-intensified-for-missing-auto-driver-from-panurthe-auto-was-found-at-parassini-bridge)