രണ്ടര കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ ; വിപണിയിൽ മൂന്നു കോടിയിലധികം വില വരും.

രണ്ടര കിലോ എംഡിഎംഎയുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ ; വിപണിയിൽ മൂന്നു  കോടിയിലധികം വില വരും.
Jul 3, 2024 03:32 PM | By Rajina Sandeep

പാനൂർ :  (www.panoornews.in)  തൃശ്ശൂരിൽ ഒല്ലൂരിണ്ടായ വൻ ലഹരിമരുന്ന് വേട്ടയിൽ കണ്ണൂർ സ്വദേശി ഫാസിൽ പിടിയിൽ. ഇന്നു പുലർച്ചെ തൃശ്ശൂർ ഡാൻസാഫും, ഒല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കാറിൽ മാരക രാസ ലഹരിയായ എംഡിഎംഎ വൻതോതിൽ കടത്തുന്നു എന്നായിരുന്നു വിവരം. തുടർന്ന് ഒല്ലൂർ പൊലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഫാസിൽ പിടിയിലാവുന്നത്.

ഒല്ലൂരിൽ നിന്നും തലൂരിലേക്ക് പോകുന്നതിനെടെ പിആർ പടിയിൽ വച്ചാണ് പ്രതി പിടിയിലായത്. തുടർന്ന് വാഹനം പരിശോധിച്ചതിൽ നിന്നും എംഡിഎംഎ കണ്ടെത്തി. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും ആലുവയിലെ വീട്ടിൽ കൂടുതൽ എംഡിഎംഎ സൂക്ഷിച്ചിട്ടുള്ള വിവരം ലഭിച്ചു.

ആലുവയിലെ വീട്ടിൽ നിന്നും കാറിൽ നിന്നുമായി രണ്ടര കിലോ എംഡിഎംഎയാണ് കണ്ടെത്തിയത്. കൊച്ചിയിൽ നിന്നും തൃശ്ശൂരിലെ വിവിധ പ്രദേശങ്ങളിൽ വിതരണം നടത്താനായി കൊണ്ടുവരുന്നതിനിടയാണ് ഫാസിൽ പിടിയിലായത്.

ഇതര സംസ്ഥാനങ്ങളിൽ നിന്നുമാണ് പ്രതി എംഡിഎംഎ എത്തിക്കുന്നത്. ലഹരി മരുന്നു കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നിന്നും കണ്ടെത്തി ലഹരി വസ്തുവിന് മാർക്കറ്റിൽ മൂന്ന് കോടിയിലധികം വില വരും.

A native of Kannur was arrested with 2.5 kg of MDMA;The price will be more than 3 crores in the market.

Next TV

Related Stories
വിളക്കോട്ടൂർ യൂപി സ്കൂളിലെ  പോക്സോ കേസിൽ  അധ്യാപകനെതിരെ നടപടിയില്ല ; സ്കൂൾ ഉപരോധിച്ച് ഡിവൈഎഫ്ഐ

Jul 5, 2024 08:07 PM

വിളക്കോട്ടൂർ യൂപി സ്കൂളിലെ പോക്സോ കേസിൽ അധ്യാപകനെതിരെ നടപടിയില്ല ; സ്കൂൾ ഉപരോധിച്ച് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ നേതാവ് കിരൺ കരുണാകരൻ്റെ നേതൃത്വത്തിൽ 20 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർ ഉപരോധ സമരത്തിൽ പങ്കെടുത്തു....

Read More >>
അമീബിക് മസ്തിഷ്ക ജ്വരം,  വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

Jul 5, 2024 07:48 PM

അമീബിക് മസ്തിഷ്ക ജ്വരം, വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുത്, കുട്ടികളുടെ കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും മുഖ്യമന്ത്രി

സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി...

Read More >>
പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ  ഊർജിതം ; ഓട്ടോ പറശ്ശിനി പാലത്തിൽ കണ്ടെത്തി

Jul 5, 2024 03:56 PM

പാനൂരിൽ നിന്ന് കാണാതായ ഓട്ടോ ഡ്രൈവർക്കായി തിരച്ചിൽ ഊർജിതം ; ഓട്ടോ പറശ്ശിനി പാലത്തിൽ കണ്ടെത്തി

ബുധനാഴ്ച ഗുഡ്‌സ് ഓട്ടോറിക്ഷയുമായി വീടിറങ്ങിയ പന്ന്യന്നൂരിലെ സിന്ദൂരം ഹൗസിൽ കെ.വി. രമേശൻ്റെ (55) ഓട്ടോ റിക്ഷയാണ് രാത്രിയോടെ പറശിനിപ്പാലത്തിന് സമീപം...

Read More >>
കണ്ണൂർ വിമാനതാവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന മയിലുകളെ പുനരധിവസിപ്പിക്കും

Jul 5, 2024 03:13 PM

കണ്ണൂർ വിമാനതാവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന മയിലുകളെ പുനരധിവസിപ്പിക്കും

കണ്ണൂർ വിമാനതാവളത്തിലെ വ്യോമ ഗതാഗതം തടസ്സമുണ്ടാക്കുന്ന മയിലുകളെ...

Read More >>
കുറ്റ്യാടിയിൽ പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങി നൊമ്പരക്കാഴ്ചയായ  തെരുവ്നായക്ക്  രക്ഷകരായി ജനകീയ  ദുരന്ത നിവാരണ സേന

Jul 5, 2024 03:05 PM

കുറ്റ്യാടിയിൽ പ്ലാസ്റ്റിക് പാത്രം തലയിൽ കുടുങ്ങി നൊമ്പരക്കാഴ്ചയായ തെരുവ്നായക്ക് രക്ഷകരായി ജനകീയ ദുരന്ത നിവാരണ സേന

കുറ്റ്യാടി ടൗണിൽ തെരുവുനായയുടെ തലയിൽ പ്ലാസ്റ്റിക് പാത്രം കൂടുങ്ങിയിട്ട് 3...

Read More >>
Top Stories

News Roundup

GCC News