Jul 3, 2024 10:15 AM

പാനൂർ:(www.panoornews.in)  ചൊവ്വാഴ്ച രാവിലെ പാനൂർ ബസ്സ്റ്റാൻ്റിൽ നടന്ന അപകടത്തിൽ ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി പന്ന്യന്നൂരിലെ നിയക്കാണ് പരിക്കേറ്റത്.

രാവിലെ സ്കൂളിലേക്കുള്ള യാത്രക്കിടെ പാനൂർ - തലശേരി റൂട്ടിലോടുന്ന പ്രിൻസ് ബസാണ് അപകടം വരുത്തിയത്. നിയ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തപ്പോൾ ഡോർ അടക്കുന്നതിനിടെ പിറകോട്ട് വീഴുകയായിരുന്നു. എന്നാൽ വിദ്യാർത്ഥിനിയെ തിരിഞ്ഞു നോക്കാൻ പോലും മിനക്കെടാതെ ബസ് യാത്ര തുടരുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്ന മറ്റു വിദ്യാർത്ഥിനികൾ പറഞ്ഞു.

കൈക്ക് പരിക്കേറ്റ നിയ ചികിത്സ തേടി. ഇതോടെ വിദ്യാർത്ഥിനികൾ പിടിഎ പ്രസിഡണ്ട് നസീർ ഇടവലത്തിൻ്റെ നേതൃത്വത്തിൽ പാനൂർ സ്റ്റേഷനിലെത്തി പരാതി നൽകി.

പരാതി നൽകിയതിന് പിന്നാലെ ബസ് ഉടമയുൾപ്പടെ സ്കൂൾ അധികാരികളുമായി സംസാരിക്കാനെത്തി. എന്നാൽ പരാതിയിൽ ഉറച്ചു നിന്നു. വൈകീട്ട് ഇക്കാര്യം സംസാരിക്കാനെത്തിയ ഓട്ടോയിലെത്തിയ സംഘം സ്കൂളിന് സമീപം വച്ച് പിടിഎ പ്രസിഡൻ്റിനെതിരെ ഭീഷണി മുഴക്കി. ബസ് ജീവനക്കാരുടെ ഭീഷണിയെക്കുറിച്ചും പിടിഎ പ്രസിഡൻറ് പാനൂർ പൊലീസിൽ പരാതി നൽകി.

എന്നാൽ വിദ്യാർത്ഥികൾ നൽകിയ പരാതിയിലുൾപ്പടെ പൊലീസ് കേസെടുത്തിട്ടില്ല. രാഷ്ട്രീയ - ഗുണ്ടാ സമ്മർദ്ദങ്ങളിൽ മധ്യസ്ഥ റോളിലേക്ക് പാനൂർ പൊലീസ് മാറരുതെന്നും, വിദ്യാർത്ഥികൾക്ക് നീതി നിഷേധിച്ചാൽ ശക്തമായി ഇടപെടുമെന്നും ഇന്ത്യൻ ആൻറി കറപ്ഷൻ മിഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.മനീഷ് പറഞ്ഞു. അതേ സമയം വിദ്യാർത്ഥി സംഘടനകളൊന്നും തന്നെ വിഷയത്തിൽ ഇതേ വരെ ഇടപെട്ടിട്ടില്ല.

PTA president threatened in case of girl student falling while boarding bus in Panur;The Indian Anti-Corruption Mission should file a case without succumbing to political pressure

Next TV

Top Stories










News Roundup