ഹൈറിസ്കിൽ ഹൈറിച്ച് ; 'എം.ഡി'യെ പൂട്ടി 'ഇ.ഡി' , ഇതേവരെ 212 കോടി മരവിപ്പിച്ചു

ഹൈറിസ്കിൽ  ഹൈറിച്ച് ;  'എം.ഡി'യെ  പൂട്ടി 'ഇ.ഡി' ,  ഇതേവരെ 212 കോടി മരവിപ്പിച്ചു
Jul 5, 2024 11:34 AM | By Rajina Sandeep

പാനൂർ : (www.panoornews.in)  ഹൈറിച്ച് തട്ടിപ്പ് കേസിൽ എംഡി കെ ഡി പ്രതാപനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‌തു. എച്ച് ആർ കറൻസിയുടെ പേരിൽ കോടികൾ വിദേശത്തേയ്ക്ക് കടത്തിയ കേസിലാണ് ഇഡി പ്രതാപനെ അറസ്റ്റ് ചെയ്‌തത്.

ഓഫീസിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതാപനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിംഗ് തട്ടിപ്പിന്റെ പേരിൽ കമ്പനി ഉടമകളായ കെ ഡി പ്രതാപനേയും ഭാര്യ ശ്രീനയെയും ഇഡി നേരത്തെ ചോദ്യം ചെയ്‌തിരുന്നു. മണിചെയിൻ തട്ടിപ്പിന് പുറമേ ബിറ്റ് കോയിൻ തട്ടിപ്പിലും ഇവരെ ചോദ്യം ചെയ്തിരുന്നു.

ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെ മറവിൽ ഹൈറിച്ച് കമ്പനി 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. 3,000 പേരിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം വാങ്ങി സ്വരൂപിച്ച 150 കോടി രൂപയിൽ 100 കോടി രൂപ ഹവാല ഇടപാടുകൾ വഴി ഉടമകൾ വിദേശത്തേക്ക് കടത്തിയെന്നായിരുന്നു ഇ ഡിക്ക് ലഭിച്ച പരാതി.

ഉടമകളുടെ സ്വത്ത് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ മരവിപ്പിച്ചിരുന്നു. കെ ഡി പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും 212 കോടി രൂപയുടെ സ്വത്താണ് മരവിപ്പിച്ചത്.

ക്രിപ്റ്റോ കറൻസി തട്ടിപ്പ് വഴി പ്രതികൾ 850 കോടി സമാഹരിച്ചുവെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിലും അന്വേഷണം നടക്കുന്നുണ്ട്. ചെറുതും, വലുതുമായി കോടിക്കണക്കിന് രൂപയാണ് പലരും ഹൈറിച്ചിൽ നിക്ഷേപിച്ചത്.

എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പലരും. അതിനിടെ ഹൈറിച്ച് തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നവരുമുണ്ടെന്നാണ് രസകരം.

Highrich in Highrisk ;212 crores have been frozen till now by locking 'MD' and 'ED'

Next TV

Related Stories
നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

Jul 8, 2024 03:55 PM

നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

നാദാപുരം പുറമേരിയിൽ ഊൺ കഴിക്കുന്നതിനിടെ സാമ്പാറിൽ പ്ലാസ്റ്റിക്...

Read More >>
ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പീലിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്

Jul 8, 2024 02:50 PM

ടിപി വധക്കേസ്: കുറ്റവാളികളുടെ അപ്പീലിൽ എതിർകക്ഷികൾക്ക് സുപ്രീംകോടതി നോട്ടീസ്

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റവാളികളുടെ അപ്പീലിൽ സുപ്രീംകോടതിയുടെ...

Read More >>
കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി ; സഹപാഠിക്കെതിരെ പോക്സോ

Jul 8, 2024 01:21 PM

കണ്ണൂരിൽ പത്താം ക്ലാസുകാരി ഗർഭിണി ; സഹപാഠിക്കെതിരെ പോക്സോ

പത്താം ക്ലാസുകാരിയെ ഗർഭിണിയാക്കിയ സഹപാഠിക്കെതിരേ പോക്സോ നിയമപ്രകാരം എടക്കാട് പോലീസ്...

Read More >>
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 8, 2024 12:18 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര...

Read More >>
Top Stories










News Roundup