സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് ഏഴുപവൻ കവർന്നു; ആക്രമണത്തിൽ വാരിയെല്ലും കൈയും പല്ലും ഒടിഞ്ഞു

സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് ഏഴുപവൻ കവർന്നു; ആക്രമണത്തിൽ വാരിയെല്ലും കൈയും പല്ലും ഒടിഞ്ഞു
Jul 2, 2024 12:05 PM | By Rajina Sandeep

(www.panoornews.in)  ഇരുചക്രവാഹനത്തിൽ യാത്രചെയ്തിരുന്ന വീട്ടമ്മയെ ബൈക്കിൽ പിന്തുടർന്ന് തള്ളിവീഴ്ത്തിയശേഷം രണ്ടംഗസംഘം ഏഴുപവന്റെ സ്വർണമാല കവർന്നു. ആക്രമണത്തിനിടെ സ്കൂട്ടറിന്റെ നിയന്ത്രണംതെറ്റി താഴെവീണ വീട്ടമ്മയുടെ വാരിയെല്ലുകളും കൈയും പല്ലും ഒടിഞ്ഞു.

മണ്ണഞ്ചേരി പഞ്ചായത്ത് ഒൻപതാം വാർഡ് റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ താലിമാലയാണു കവർന്നത്.

ഞായറാഴ്ച വൈകീട്ട് ആറരയോടെ ദേശീയപാതയിൽ കലവൂർ ബർണാഡ് ജങ്ഷനു കിഴക്ക് ആനകുത്തിപ്പാലത്തിനു സമീപമായിരുന്നു സംഭവം.

വളവനാട്ടു താമസിക്കുന്ന സഹോദരി പ്രവീണയെ സന്ദർശിച്ചശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു പ്രസീത. സ്കൂട്ടർസവാരി പഠിച്ചുവരുന്നതേയുള്ളൂ എന്നതിനാൽ വേഗംകുറച്ചാണ് പ്രസീത സ്കൂട്ടറോടിച്ചിരുന്നത്.

ആനകുത്തിപ്പാലം കടന്നു തെക്കോട്ടുവരുന്ന സമയത്ത് പിന്നിൽനിന്നു പാഞ്ഞെത്തിയ ബൈക്കിന്റെ പിന്നിലിരുന്നയാൾ മാല പറിച്ചെടുക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽ ശക്തമായി തള്ളിയതോടെ പ്രസീത സ്കൂട്ടറുമായി മറിഞ്ഞുവീഴുകയായിരുന്നു. പ്രസീതയുടെ വലതുഭാഗത്തെ രണ്ടു വാരിയെല്ലുകളും വലതുകൈയും മുൻനിരയിലെ പല്ലും ഒടിഞ്ഞു.

നിലവിളികേട്ട് എത്തിയ നാട്ടുകാരാണ് പ്രസീതയെ ആശുപത്രിയിലെത്തിച്ചത്. ബൈക്കിലെത്തിയ ഇരുവരും ഹെൽമെറ്റും മാസ്കും ധരിച്ചിരുന്നതായി പ്രസീത പറഞ്ഞു.

സംഭവം നടന്നതിന് അരക്കിലോമീറ്റർ അകലെ പോലീസുണ്ടായിരുന്നെങ്കിലും ഇവർ സ്ഥലത്തെത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു.

മാല കവർന്നശേഷം സംഘം വലിയകലവൂർ ബണ്ടുറോഡു വഴി ദേശീയപാതയിൽ കയറി രക്ഷപ്പെടുകയായിരുന്നെന്ന് പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നു വ്യക്തമായി.

മോഷ്ടാക്കളുടെ ചിത്രങ്ങളും മോഷണത്തിനുപയോഗിച്ച ബൈക്കും സി.സി.ടി.വി. ദൃശ്യങ്ങളിൽ ലഭ്യമായിട്ടുണ്ടെങ്കിലും സംഭവത്തിനു പിന്നിൽ പ്രവർത്തിച്ചവരെപ്പറ്റി സൂചനകൾ ലഭിച്ചിട്ടില്ലെന്നു പോലീസ് പറഞ്ഞു.

Scooter passenger attacked and robbed of seven pawan;A rib, hand and tooth were broken in the attack

Next TV

Related Stories
കണ്ടത് മുതലയെ തന്നെയെന്ന് ബാബു; സാധ്യത ഏറെ കുറവെന്ന് വനം വകുപ്പ് അധികൃതരും

Jul 4, 2024 06:31 PM

കണ്ടത് മുതലയെ തന്നെയെന്ന് ബാബു; സാധ്യത ഏറെ കുറവെന്ന് വനം വകുപ്പ് അധികൃതരും

പശുവിന് പുല്ല് പറിക്കാൻ പോകുന്ന സമയത്താണ് വെള്ളത്തിൽ തേങ്ങ ഒഴുകി വരുന്നതാണെന്ന് കരുതി അടുത്തേക്ക്...

Read More >>
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 4, 2024 01:46 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

ജുലൈ 20 ശനിയാഴ്ച്ച രാവിലെ 10 മുതൽ1 മണി വരെയാണ് ക്യാമ്പ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ...

Read More >>
ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി  സൂര്യയുടെ മൃതദേഹവും  കണ്ടെത്തി

Jul 4, 2024 01:27 PM

ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി സൂര്യയുടെ മൃതദേഹവും കണ്ടെത്തി

ഇരിക്കൂർ സ്റ്റേഷൻ പരിധിയിൽ പഴശി ജലസംഭരണിയുടെ പടിയൂർ പൂവം കടവിൽ കാണാതായ വിദ്യാർത്ഥിനികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി....

Read More >>
കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ്  ടിപ്പറുമായി കൂട്ടിയിടിച്ച്  നിയന്ത്രണം വിട്ടു മറിഞ്ഞു ;  നിരവധി പേര്‍ക്ക് പരിക്ക്

Jul 4, 2024 12:50 PM

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു ; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു...

Read More >>
പാനൂരിൽ എലാങ്കോട്  വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

Jul 4, 2024 12:20 PM

പാനൂരിൽ എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

പാനൂരിൽ എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച...

Read More >>
Top Stories