---
title: "പോക്സോ കേസ് പ്രതിയെ പിടികൂടാൻ  കണ്ണൂരിൽ നിന്നു പോയ പൊലീസ് വാഹനം  പൊന്നാനിക്കടുത്ത് തലകീഴായി മറിഞ്ഞു ; പൊലീസുകാര്‍ക്ക് പരിക്ക് "
english_title: "A police vehicle that had gone from Kannur to arrest the POCSO case overturned near Ponnani;Police injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217221/a-police-vehicle-that-had-gone-from-kannur-to-arrest-the-pocso-case-overturned-near-ponnanipolice-injured"
published_at: "2024-07-04T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686437418de1_download_(2).jpg"
keywords: []
---

# പോക്സോ കേസ് പ്രതിയെ പിടികൂടാൻ  കണ്ണൂരിൽ നിന്നു പോയ പൊലീസ് വാഹനം  പൊന്നാനിക്കടുത്ത് തലകീഴായി മറിഞ്ഞു ; പൊലീസുകാര്‍ക്ക് പരിക്ക് 

> **Lead Summary:** ***പാനൂർ : *** ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി മറഞ്ഞു. സ്കൂട്ടർ യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞെന്നാണ് വിവരം.

## Article Content

***പാനൂർ : *** ആറളം പോലീസ് സ്റ്റേഷനിലെ പോലീസുകാർ സഞ്ചരിച്ച ജീപ്പ് പൊന്നാനി വെളിയംകോട് വെച്ച് തലകീഴായി മറഞ്ഞു. സ്കൂട്ടർ യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞെന്നാണ് വിവരം.

പൊലീസുകാര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഇവരെ ചാവക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് പോക്സോ കേസിലെ പ്രതിയെ പിടികൂടാനായി എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217221/a-police-vehicle-that-had-gone-from-kannur-to-arrest-the-pocso-case-overturned-near-ponnanipolice-injured)