---
title: "പാനൂരിൽ എലാങ്കോട്  വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ"
english_title: "A young man who was living alone at Elangode house in Panur died in a well"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/217225/a-young-man-who-was-living-alone-at-elangode-house-in-panur-died-in-a-well"
published_at: "2024-07-04T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668646d4d42e7_Untitled-5_copy.jpg"
keywords: []
---

# പാനൂരിൽ എലാങ്കോട്  വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

> **Lead Summary:** ***പാനൂർ : ***പാലത്തായി - എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ. എലാങ്കോട് കൊല്ലം കണ്ടി അനീഷ് നെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

***പാനൂർ : ***പാലത്തായി - എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ. എലാങ്കോട് കൊല്ലം കണ്ടി അനീഷ് നെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ പുറത്ത് കാണാ തതിനെ തുടർന്ന് തിരച്ചിൽ നടത്തിയ ബന്ധുവാണ് മൃതദേഹം കിണറ്റിൽ കണ്ടത്. നാട്ടുകാരും പാനൂർ പൊലീസും ചേർന്നാണ് മൃതദ്ദേഹം പുറത്തെടുത്തത്.

പോസ്റ്റ് മോർട്ടം നടപടികൾക്കായി മൃതദ്ദേഹം തലശ്ശേരി ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിവാഹിതനാണ്. പരേതരായ ഗോപാലൻ്റെയും നാണിയുടെയും മകനാണ്. സഹോദരങ്ങൾ: പ്രമോദ് , പവിത്രൻ, സുജ , പരേതനായ അനിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/217225/a-young-man-who-was-living-alone-at-elangode-house-in-panur-died-in-a-well)