'മഴ കണ്ടാലല്ല, കനത്താലാണ് അവധി'; കമന്റ് ബോക്സിലെ കുരുന്നുകൾക്ക് കോഴിക്കോട് കളക്ടറുടെ സ്‌നേഹോപദേശം

'മഴ കണ്ടാലല്ല, കനത്താലാണ് അവധി'; കമന്റ് ബോക്സിലെ കുരുന്നുകൾക്ക് കോഴിക്കോട് കളക്ടറുടെ സ്‌നേഹോപദേശം
Jul 4, 2024 11:18 AM | By Rajina Sandeep

കോഴിക്കോട്:  (www.panoornews.in)  മഴക്കാലമായാല്‍ ജില്ലാ കളക്ടര്‍മാരുടെ ഫെയ്‌സ്ബുക്ക് പേജുകളിലെ സ്ഥിരം കാഴ്ചയാണ് അവധി ആവശ്യപ്പെട്ടുള്ള കമന്റുകള്‍. മഴയുടെ തണുപ്പില്‍ പുതച്ചുമൂടി കിടന്നുറങ്ങാനും വീട്ടുകാര്‍ക്കൊപ്പം ഇരിക്കാനുമെല്ലാമായാണ് കുട്ടികള്‍ 'അവധി ആവശ്യം' കളക്ടര്‍മാര്‍ക്ക് മുന്നില്‍ വെക്കുന്നത്.

അത്തരത്തില്‍ മഴക്കാലത്ത് സ്‌കൂളില്‍ പോകാതിരിക്കാന്‍ നോക്കുന്ന മടിയന്മാരും മടിച്ചികളുമായ കുട്ടികള്‍ക്ക് സ്‌നേഹോപദേശവുമായി എത്തിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടറായ സ്‌നേഹില്‍ കുമാര്‍ സിങ്. മഴക്കാലത്ത് ഏതൊക്കെ സാഹചര്യങ്ങളിലാണ് അവധി പ്രഖ്യാപിക്കുക എന്ന് കളക്ടര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിദ്യാര്‍ഥികളോട് വിശദീകരിച്ചു.

കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ എപ്പോഴും പ്രാധാന്യം നല്‍കുന്നതെന്നും എന്നാല്‍ അതിനൊപ്പം പരമാവധി അധ്യയനദിനങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അവധി രസമാണ്, എന്നാല്‍ പഠനം അതിലേറെ രസമുള്ളതല്ലേ! മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പഠനവും. മഴയോടൊത്ത് ജീവിക്കാന്‍ ശീലിച്ചവരാണ് നമ്മള്‍, മഴയാണ് എന്ന് കരുതി നമ്മള്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ മാറ്റിവെക്കാറില്ലല്ലോ.' -കളക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കമന്റ്‌ ബോക്സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് കുട്ടികളോട് പറഞ്ഞ കളക്ടർ, നമ്മുടെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ കൂടുതൽ ആരോഗ്യകരമാക്കേണ്ടതുണ്ട് എന്ന് അവരെ ഓർമ്മിപ്പിച്ചു. എന്‍.എന്‍. കക്കാടിന്റെ സഫലമീയാത്ര എന്ന കവിതയിലെ 'കാലമിനിയുമുരുളും വിഷു വരും....' എന്നുതുടങ്ങുന്ന വരികള്‍ക്കൊപ്പം 'വിദ്യാധനം സര്‍വധനാല്‍ പ്രധാനം' എന്ന വചനം കൂടി പറഞ്ഞുകൊണ്ടാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പെയ്യുന്ന മഴയുടെ അളവ്, തീവ്രത, പുഴകളിലെ ജല നിരപ്പ്, വെള്ളക്കെട്ട് സാധ്യത, മണ്ണിടിച്ചില്‍ ഭീഷണി, വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എന്നിങ്ങനെ വിവിധങ്ങളായ ഘടകങ്ങള്‍ ദിവസേന നടത്തുന്ന ഉദ്യോഗസ്ഥ തല അവലോകന യോഗത്തില്‍ വിലയിരുത്തിയാണ് മഴ അവധി സംബന്ധിച്ച തീരുമാനം എടുക്കുന്നത്.

നിങ്ങളുടെ സുരക്ഷക്കാണ് എപ്പോഴും ഞങ്ങള്‍ ഏറ്റവും പ്രാധാന്യം നല്‍ക്കുന്നത്, അതോടൊപ്പം തന്നെ അധ്യയന ദിനങ്ങള്‍ പരമാവധി സംരക്ഷിക്കുകയും വേണം.

അവധി രസമാണ്, എന്നാല്‍ പഠനം അതിലേറെ രസമുള്ളതല്ലേ! മഴ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്, പഠനവും. മഴയോടൊത്ത് ജീവിക്കാന്‍ ശീലിച്ചവരാണ് നമ്മള്‍, മഴയാണ് എന്ന് കരുതി നമ്മള്‍ നമ്മുടെ ഉത്തരവാദിത്തങ്ങള്‍ മാറ്റിവെക്കാറില്ലല്ലോ. കമന്റ് ബോക്‌സിലെ നിങ്ങളുടെ ക്രിയാത്മകത ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്, നമ്മുടെ സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ കൂടുതല്‍ ആരോഗ്യകരമാക്കേണ്ടതുണ്ട്.

അപ്പൊ പറഞ്ഞുവരുന്നത് ''കാലമിനിയുമുരുളും.. വിഷുവരും വര്‍ഷം വരും തിരുവോണം വരും പിന്നെയൊരോ തളിരിനും പൂ വരും കായ്വരും അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം..'' എന്നിരുന്നാലും, നമുക്ക് അറിയാവുന്ന ഒന്നുണ്ട് വിദ്യാധനം സര്‍വ്വധാനാല്‍ പ്രധാനം. ശുഭദിനം!

'Holiday is not when it rains, but when it rains';Kozhikode Collector's loving advice to children in the comment box

Next TV

Related Stories
കുന്നോത്ത് പറമ്പിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി

Jul 6, 2024 08:41 PM

കുന്നോത്ത് പറമ്പിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി

കുന്നോത്ത്പറമ്പ് ചേരിക്കല്ലിലാണ് നിയന്ത്രണം വിട്ട് 10 മീറ്റർ അകലത്തിൽ കാർ വയലിലെ ചെറിയ തോടിൻ മുകളിലേക്ക്...

Read More >>
പാനൂർ സ്ഫോടനക്കേസ് ;  ജയിലിലുള്ള 2 പ്രതികൾക്ക് കൂടി ജാമ്യം

Jul 6, 2024 08:19 PM

പാനൂർ സ്ഫോടനക്കേസ് ; ജയിലിലുള്ള 2 പ്രതികൾക്ക് കൂടി ജാമ്യം

പാനൂർ സ്ഫോടനക്കേസ് , ജയിലിലുള്ള 2 പ്രതികൾക്ക് കൂടി...

Read More >>
പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992-94  ബാച്ച് പ്ലസ്ടു  വിദ്യാർത്ഥികൾ ഒത്തു കൂടി ; സമാഗമം മൂന്ന് പതിറ്റാണ്ടിനിപ്പുറം

Jul 6, 2024 07:48 PM

പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992-94 ബാച്ച് പ്ലസ്ടു വിദ്യാർത്ഥികൾ ഒത്തു കൂടി ; സമാഗമം മൂന്ന് പതിറ്റാണ്ടിനിപ്പുറം

പാനൂർ പി. ആർ. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ 1992-94 ബാച്ച് പ്ലസ്ടു വിദ്യാർത്ഥികൾ ഒത്തു...

Read More >>
കൊളവല്ലൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ

Jul 6, 2024 03:46 PM

കൊളവല്ലൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കൾ

കൊളവല്ലൂരിൽ നാട്ടുകാരുടെ ഉറക്കം കെടുത്തി...

Read More >>
പേരാമ്പ്രയിൽ ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുറന്ന് മോഷണം; 30 പവൻ സ്വർണ്ണവും ആറ് കിലോ വെള്ളിയും കവര്‍ന്നു

Jul 6, 2024 03:42 PM

പേരാമ്പ്രയിൽ ജ്വല്ലറിയുടെ ചുമര്‍ കുത്തിത്തുറന്ന് മോഷണം; 30 പവൻ സ്വർണ്ണവും ആറ് കിലോ വെള്ളിയും കവര്‍ന്നു

പേരാമ്പ്രയിൽ ജ്വല്ലറിയിൽ മോഷണം.ചെറുവണ്ണൂർ റോഡിലെ പവിത്രം ജ്വല്ലറിയിലാണ് മോഷണം...

Read More >>
പാനൂരിലെ ഓട്ടോ ഡ്രൈവർ രമേശൻ്റെ സംസ്കാരം 4 മണിക്ക് ; പോസ്റ്റ്മോർട്ടം പൂർത്തിയായി

Jul 6, 2024 02:40 PM

പാനൂരിലെ ഓട്ടോ ഡ്രൈവർ രമേശൻ്റെ സംസ്കാരം 4 മണിക്ക് ; പോസ്റ്റ്മോർട്ടം പൂർത്തിയായി

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഗുഡ്‌സ് ഓട്ടോറിക്ഷയുമായി വീടുവിട്ടിറങ്ങിയ പന്ന്യന്നൂരിലെ സിന്ദൂരം ഹൗസിൽ കെ.വി. രമേശനെ കാണാതായത്....

Read More >>
Top Stories