Jul 4, 2024 06:31 PM

പാനൂർ :(www.panoornews.in)  പാനൂർ പാലത്തായിലെ പുഞ്ചവയലിൽ മുതലെയെ കണ്ടെന്ന അഭ്യൂഹത്തിൽ നാട്ടുകാർ ഭീതിയിൽ കഴിയവെ വയലിലെ വെള്ളത്തിൽ കണ്ടത് മുതലയാകാൻ സാധ്യതയില്ലെന്ന് വനം വകുപ്പ് അധികൃതർ.

എന്നാൽ താൻ കണ്ടത് മുതലയെ തന്നെയെന്ന് പ്രദേശ വാസി ബാബു .

വയലിലും പരിസരത്തും നിരീക്ഷണം തുടരുകയാണെന്നും ഏറെ മുതലകളുള്ള മൈസുരുവിലെ ഡാം പരിസരത്ത് ദീർഘകാലം വ്യാപാരിയായിരുന്ന തനിക്ക് തെറ്റാൻ സാധ്യതയില്ലെന്നും പാലത്തായിലെ കാഞ്ഞിരോളി -കുട്ടാട്ട് ബാബു പറയുന്നു.

"പുഞ്ചവയലിൽ കുട്ടികൾ ക്രിക്കറ്റ് കളിക്കാൻ ഉപയോഗിച്ച ഭാഗത്ത് ഇപ്പോൾ നിറയെ വെള്ളമാണ്.

പശുവിന് പുല്ല് പറിക്കാൻ പോകുന്ന സമയത്താണ് വെള്ളത്തിൽ തേങ്ങ ഒഴുകി വരുന്നതാണെന്ന് കരുതി അടുത്തേക്ക് പോയത്.

അപ്പോഴാണ് ഒരു ചെറിയ തോന്നിയുടെ വലുപ്പത്തിൽ മുതലയുടെ രൂപ മുള്ള ജീവി തലമുകളിലാക്കി വേഗത്തിൽ കടന്ന് പോയത്. മഴ കാരണം മൊബൈൽ ഫോൺ എടുത്തിരുന്നില്ല , ഉണ്ടെങ്കിൽ ഫോട്ടോ എടുക്കാമായിരുന്നു.

വേഗം മകനെ വിളിച്ചു വരുത്തി. അവനും  ഈ ജീവി കുവുങ്ങിൻ തോട്ടമുള്ള ഭാഗത്തേക്ക് ഒഴുകി പോകുന്നത് കണ്ടതാണ് " ബാബു ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

എന്നാൽ ബാബു കണ്ട ജീവി പെരുംപാമ്പോ , വലിയ ഉടുംമ്പോ നീർനായയോ ആകാനാണ് സാധ്യതയെന്ന് വനം വകുപ്പിൻ്റെ നിരവധി റെസ്ക്യൂ ഓപ്പറേഷന് നേതൃത്വം നൽകി വരുന്ന ബിജിലേഷ് പറഞ്ഞു. ബാബുവിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചിട്ടുണ്ട്.

Babu said he saw a crocodile;Forest department officials said that the chances are very low

Next TV

Top Stories










News Roundup