പരാതികൾ പതിക്കുന്നത് ബധിരകർണങ്ങളിൽ ; മാഹി ചെറുകല്ലായി റോഡിന് ശാപമോക്ഷമാകുന്നില്ല.

പരാതികൾ പതിക്കുന്നത് ബധിരകർണങ്ങളിൽ ; മാഹി ചെറുകല്ലായി റോഡിന് ശാപമോക്ഷമാകുന്നില്ല.
Jul 2, 2024 11:20 AM | By Rajina Sandeep

മാഹി:(www.panoornews.in)    മാഹി ചെറുകല്ലായി ഹാജി ക്വാർട്ടേഴ്സിന് സമീപത്തായി കേന്ദ്ര സർക്കാറിൻ്റെ ടി.വി റിലേ സ്റ്റേഷൻ റോഡിൻ്റെയും പുതുച്ചേരി അഗ്രിക്കൾചറൽ വകുപ്പിൻ്റെ ചെറുകല്ലായി നഴ്സറിയുടെയും ഭാഗത്തുകൂടെ ജനങ്ങൾ നിരന്തരം സഞ്ചരിക്കുന്ന റോഡിൻ്റെ ശോച്യാവസ്ഥ പ്രദേശവാസികൾക്ക് ദുരിതമാവുന്നു.

റോഡ് തകർന്നതിനാൽ യാത്രാദുരിതം രൂക്ഷമാണ് കഴിഞ്ഞ വർഷം ജൂലായിലുൾപ്പെടെ ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ആവശ്യപ്പെട്ടിട്ടും റോഡിൻ്റെ അറ്റകുറ്റപ്പണിക്ക് അനുകൂലമായ നടപടിയുണ്ടാവാത്തതിനാൽ ഒരു വർഷമാകുമ്പോൾ ജൂൺ 20 നും ടി.വി റിലേ കേന്ദ്രത്തിന് സമീപത്തെ 20 കുടുംബങ്ങളിലെ 60 ലേറെ പേർ ഒപ്പിട്ട് മാഹി നഗരസഭാ കമ്മീഷണർക്കും റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്കും നിവേദനം സമർപ്പിച്ചിട്ടുണ്ട്.

രമേശ് പറമ്പത്ത് എംഎൽഎയുടെ ഇടപെടലുണ്ടാകുന്നത് റോഡിൻ്റെ അറ്റകുറ്റപ്പണിക്ക് വേഗത കൂടുമെന്ന വിശ്വാസത്തിലാണ് പ്രദേശവാസികൾ.

റോഡിൻ്റെ അറ്റകുറ്റപ്പണികൾക്കും ടാറിങ്ങിനും പിന്തുണ നൽകാമെന്ന് എം.എൽ.എ സമ്മതിച്ചതായും അവർ പറഞ്ഞു. എന്നാൽ കനത്ത മഴയിൽ റോഡിൻ്റെ ശോച്യാവസ്ഥ ഇപ്പോൾ പഴയതിലും പരിതാപകരമായിരിക്കുകയാണ്.

താമസക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ ഈ പ്രശ്നത്തിന് അടിയന്തിര പരിഗണന ആവശ്യമാണ്. റോഡിൻ്റെ വശങ്ങളിൽ ശാസ്ത്രീയമായി നിർമ്മിച്ച ഓവുചാലിൻ്റെ അഭാവവും അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഇത് റോഡ് തകരാനുള്ള പ്രധാന കാരണമാണെന്നും അധികൃതർക്ക് പരാതി നൽകി.

അതിനാൽ ടാറിങ് സമയത്ത് റോഡിൻ്റെ ഇരുവശങ്ങളിലും കോൺക്രീറ്റോ ഇൻ്റർലോക്ക് വിതാനമോ സ്ഥാപിക്കുന്നത് റോഡിൻ്റെ ആയുസ് കൂട്ടും. കുത്തനെയുള്ള കയറ്റവും റോഡിൻ്റെ ശോച്യാവസ്ഥയും കാരണം കഴിഞ്ഞ ദിവസം മരിച്ച സ്ത്രീയുടെ മൃതദേഹം ഏറെ കഷ്ടപ്പെട്ടാണ് ആംബുലൻസിൽ എത്തിച്ചത്.

നിവേദനം നൽകിയതിന് ശേഷം വൈദ്യുതി വകുപ്പിൻ്റെ ഭാഗത്ത് നിന്ന് നല്ല സഹകരണമാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. കുറേ തെരുവ് വിളക്കുകൾ മാറ്റി നൽകി. പുതുച്ചേരിയിൽ പെട്ട മാഹിയിലേക്ക് കേരള അതിർത്തിയിൽ നിന്നുള്ള റോഡ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.

Complaints fall on deaf ears;Mahi is not a small pebble on the road.

Next TV

Related Stories
കണ്ടത് മുതലയെ തന്നെയെന്ന് ബാബു; സാധ്യത ഏറെ കുറവെന്ന് വനം വകുപ്പ് അധികൃതരും

Jul 4, 2024 06:31 PM

കണ്ടത് മുതലയെ തന്നെയെന്ന് ബാബു; സാധ്യത ഏറെ കുറവെന്ന് വനം വകുപ്പ് അധികൃതരും

പശുവിന് പുല്ല് പറിക്കാൻ പോകുന്ന സമയത്താണ് വെള്ളത്തിൽ തേങ്ങ ഒഴുകി വരുന്നതാണെന്ന് കരുതി അടുത്തേക്ക്...

Read More >>
കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

Jul 4, 2024 01:46 PM

കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പുമായി വടകര പാർകോ

ജുലൈ 20 ശനിയാഴ്ച്ച രാവിലെ 10 മുതൽ1 മണി വരെയാണ് ക്യാമ്പ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് സൗജന്യ...

Read More >>
ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി  സൂര്യയുടെ മൃതദേഹവും  കണ്ടെത്തി

Jul 4, 2024 01:27 PM

ഇരിക്കൂർ പുഴയിൽ കാണാതായ വിദ്യാർത്ഥിനി സൂര്യയുടെ മൃതദേഹവും കണ്ടെത്തി

ഇരിക്കൂർ സ്റ്റേഷൻ പരിധിയിൽ പഴശി ജലസംഭരണിയുടെ പടിയൂർ പൂവം കടവിൽ കാണാതായ വിദ്യാർത്ഥിനികളിൽ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി....

Read More >>
കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ്  ടിപ്പറുമായി കൂട്ടിയിടിച്ച്  നിയന്ത്രണം വിട്ടു മറിഞ്ഞു ;  നിരവധി പേര്‍ക്ക് പരിക്ക്

Jul 4, 2024 12:50 PM

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞു ; നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോയ സ്വകാര്യബസ് ടിപ്പറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ടു...

Read More >>
പാനൂരിൽ എലാങ്കോട്  വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

Jul 4, 2024 12:20 PM

പാനൂരിൽ എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

പാനൂരിൽ എലാങ്കോട് വീട്ടിൽ തനിച്ച് താമസിക്കുകയായിരുന്ന യുവാവ് കിണറ്റിൽ മരിച്ച...

Read More >>
Top Stories










News Roundup






GCC News