---
title: "പൊയിലൂരിൽ 2 വീടുകളിൽ നിന്നും  അനധികൃത പടക്കങ്ങളും, പടക്കനിർമ്മാണ ശേഖരവും പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കൊളവല്ലൂർ പൊലീസ്"
english_title: "Kolavallur police have intensified investigation into the incident of seizure of illegal firecrackers and fireworks collection from 2 houses in Poilur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195553/kolavallur-police-have-intensified-investigation-into-the-incident-of-seizure-of-illegal-firecrackers-and-fireworks-collection-from-2-houses-in-poilur"
published_at: "2024-03-30T11:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6607ab0493669_Untitled-4_copy.jpg"
keywords: []
---

# പൊയിലൂരിൽ 2 വീടുകളിൽ നിന്നും  അനധികൃത പടക്കങ്ങളും, പടക്കനിർമ്മാണ ശേഖരവും പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി കൊളവല്ലൂർ പൊലീസ്

> **Lead Summary:** ***കൊളവല്ലൂർ: ***കൊളവല്ലൂർ സെൻട്രൽ പൊയിലൂരിൽ രണ്ട് വീടുകളിലായി സൂക്ഷിച്ച എട്ടേമുക്കാൽ ക്വിന്റൽ പടക്കവും, രണ്ട് കിലോയോളം പടക്കം നിർമ്മിക്കാനുള്ള സ്ഫോടക വസ്‌തുശേഖരവും പോലീസ് പിടിച്ചെടുത്തു. കൂത്തുപറമ്പ എ.സി.പി കെ.വി.വേണുഗോപാലിൻ്റെ നിർദേശപ്രകാരം കൊളവല്ലൂർ സി.ഐ: കെ.സുമിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രണ്ട് വിടുകളിലും റെയ്‌ഡ് നടത്തി യത്.

## Article Content

***കൊളവല്ലൂർ: ***കൊളവല്ലൂർ സെൻട്രൽ പൊയിലൂരിൽ രണ്ട് വീടുകളിലായി സൂക്ഷിച്ച എട്ടേമുക്കാൽ ക്വിന്റൽ പടക്കവും, രണ്ട് കിലോയോളം പടക്കം നിർമ്മിക്കാനുള്ള സ്ഫോടക വസ്‌തുശേഖരവും പോലീസ് പിടിച്ചെടുത്തു. കൂത്തുപറമ്പ എ.സി.പി കെ.വി.വേണുഗോപാലിൻ്റെ നിർദേശപ്രകാരം കൊളവല്ലൂർ സി.ഐ: കെ.സുമിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് രണ്ട് വിടുകളിലും റെയ്‌ഡ് നടത്തി യത്.

ബി.ജെ.പി പ്രവർത്തകനായ വടക്കയിൽ പ്രമോദ് (42) കുടുംബസമേതം താമസിക്കുന്ന വീട്ടിലും, കൊട്ടടുത്തുതന്നെയുള്ള ഇയാളുടെ ബന്ധു വടക്കയിൽ ശാന്തയുടെ വീട്ടിലുമായാണ് അനധികൃതമായി പടക്കങ്ങളും, പടക്കം നിർമ്മിക്കാനുള്ള സ്ഫോടകവസ്തു ശേഖരവും സൂക്ഷിച്ചിരുന്നത്.

പ്രമോദിൻറെ വീട്ടിൽ നിന്ന് 439 കിലോ ചൈനീസ് പടക്കങ്ങളും 1.7 കിലോ ഫയർവർക്സു‌മാണ് പിടിച്ചെടുത്തത്. ശാന്തയുടെ വീട് പൂട്ടിയിട്ട് നില യിലായിരുന്നു. ഇവിടെ നിന്ന് 336.5 കിലോ ചൈനീസ് പടക്കങ്ങൾ പോലീസ് ബന്തവസിലെ ടുത്തിട്ടുണ്ട്. വിഷു വിപണി ലക്ഷ്യമിട്ട് വ്യാപാര ത്തിനായി കൊണ്ടുവന്ന പടക്കശേഖരമാണെന്ന് പോലീസ് പറഞ്ഞു.

എന്നാൽ പ്രമോദിന് പടക്ക ങ്ങൾ സൂക്ഷിക്കാനുള്ള സൈസൻസില്ല. റെയ്‌ഡ് നടക്കുമ്പോൾ പ്രമോദിൻ്റെ വീട്ടിൽ ഭാര്യ അർഷയാണ് ഉണ്ടായിരുന്നത്. പ്രമോദിനെ പിടികൂടാനാ യിട്ടില്ല. എസ്.ഐമാരായ കെ.കെ.സോബിൻ, വത്സൻ, ജിയാസ്, എ.എസ്.ഐമാരായ മനോജ്‌കുമാർ, സഹദേവൻ, സീനിയർ സി.പി.ഒ ലിനേഷ്, സോജേഷ്, സി.പി.ഒമാരായ രാജേഷ് രജിലേ ഷ്, അമൃത, ജിജിൻരാജ്, സനൽകുമാർ, രജിത, ശ്യാമിനി, അരുൺ എന്നിവരും റെയ്‌ഡിനെത്തിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195553/kolavallur-police-have-intensified-investigation-into-the-incident-of-seizure-of-illegal-firecrackers-and-fireworks-collection-from-2-houses-in-poilur)