---
title: "പെൻഷനാകാൻ ഒരുദിവസം ബാക്കിനിൽക്കെ കെഎസ്ഇബി ജീവനക്കാരൻ സെക്ഷൻ ഓഫിസിൽ തൂങ്ങിമരിച്ചു"
english_title: "A KSEB employee hanged himself in the section office a day before his retirement"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201588/a-kseb-employee-hanged-himself-in-the-section-office-a-day-before-his-retirement"
published_at: "2024-04-27T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662ce8645e884_Untitled-8_copy.jpg"
keywords: []
---

# പെൻഷനാകാൻ ഒരുദിവസം ബാക്കിനിൽക്കെ കെഎസ്ഇബി ജീവനക്കാരൻ സെക്ഷൻ ഓഫിസിൽ തൂങ്ങിമരിച്ചു

> **Lead Summary:** ** **കൊല്ലത്ത് കെഎസ്‌ഇബി ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷൻ ഓഫീസിലെ ലൈൻമാൻ രഘു വിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റർ റൂമിന് മുൻപിലായാണ് ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

## Article Content

** **കൊല്ലത്ത് കെഎസ്‌ഇബി ജീവനക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷൻ ഓഫീസിലെ ലൈൻമാൻ രഘു വിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇലക്ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റർ റൂമിന് മുൻപിലായാണ് ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് രഘു. നാളെ പെൻഷൻ ആകാനിരിക്കെയാണ് രഘു ആത്മഹത്യ ചെയ്യുന്നത്. സംഭവത്തിൽ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ 5 മണിക്ക് സെക്ഷൻ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരൻ എത്തിയപ്പോളാണ് ജനറേറ്റർ റൂമിന് മുന്നിൽ രഘുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201588/a-kseb-employee-hanged-himself-in-the-section-office-a-day-before-his-retirement)