---
title: "കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു"
english_title: "Kozhikode auto driver stabbed to death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201784/kozhikode-auto-driver-stabbed-to-death"
published_at: "2024-04-28T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e423c7fb62_download.jpg"
keywords: []
---

# കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു

> **Lead Summary:** ****കോഴിക്കോട് വെള്ളയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. വെള്ളയിൽ ഗാന്ധി നഗർ കോളനിയിലെ ശ്രീകാന്ത് ആണ് മരിച്ചത്. ആക്രമിച്ചത് ഓട്ടോയിൽ ഉണ്ടായിരുന്നയാളെന്നാണ് പൊലീസ് പറയുന്നത്.

## Article Content

****കോഴിക്കോട് വെള്ളയിൽ ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്നു. വെള്ളയിൽ ഗാന്ധി നഗർ കോളനിയിലെ ശ്രീകാന്ത് ആണ് മരിച്ചത്. ആക്രമിച്ചത് ഓട്ടോയിൽ ഉണ്ടായിരുന്നയാളെന്നാണ് പൊലീസ് പറയുന്നത്.

കോഴിക്കോട് പണിക്കർ റോഡിലെ റോഡരികിൽ കുത്തേറ്റ് ചോരവാർന്നൊലിച്ച് കിടക്കുന്നതായാണ് പുലർച്ചെ നാട്ടുകാർ കണ്ടത്. ശ്രീകാന്തിനൊപ്പം ഓട്ടോയിലുണ്ടായിരുന്ന സുഹൃത്ത് പൊലീസ് കസ്റ്റഡിയിലാണ്. ഹെൽമറ്റ് ധരിച്ച് ഉയരമുള്ള ഒരാൾ കൊടുവാളുമായി ബൈക്കിൽ പോകുന്നത് കണ്ടതായും നാട്ടുകാർ പറയുന്നു.

രണ്ട് ദിവസം മുന്നേ ശ്രീകാന്തിൻ്റെ കാർ അഗ്നിക്കിരയാക്കിയിരുന്നു. രാത്രി ഓട്ടോയിൽ നിന്ന് കുത്തേറ്റ് റോഡിനെതിർവശം വരെയെത്തി വീണതാണെന്നാണ് പൊലീസ് നിഗമനം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു ശ്രീകാന്ത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201784/kozhikode-auto-driver-stabbed-to-death)