ഹൈറിച്ചിൽ ഇനിയും പ്രതീക്ഷ വേണ്ട ; ഗ്രൂപ്പിന്റെയും, ഉടമകളുടെയും സ്വത്ത് സർക്കാർ അധീനതയിലേക്ക്‌

ഹൈറിച്ചിൽ ഇനിയും  പ്രതീക്ഷ വേണ്ട ; ഗ്രൂപ്പിന്റെയും, ഉടമകളുടെയും സ്വത്ത് സർക്കാർ അധീനതയിലേക്ക്‌
Apr 28, 2024 12:15 PM | By Rajina Sandeep

(www.panoornews.in) ഹൈറിച്ച് സാമ്പത്തിക തട്ടിപ്പുകേസിൽ താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ അപേക്ഷ മൂന്നാം അഡീഷനൽ സെഷൻസ് കോടതി അംഗീകരിച്ചു. ഇതോടെ ഹൈറിച്ച് ഗ്രൂപ്പിന്റെയും ഉടമകളുടെയും സ്വത്ത് സർക്കാർ അധീനതയിലാകും.

ഇതോടൊപ്പം ഹൈറിച്ച് ഓൺലൈൻ ഷോപ്പിയെന്ന സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഉടമകളുടെ ഹർജിയും കോടതി തള്ളി.

ഏകദേശം 200 കോടി രൂപയുടെ സ്വത്താണു സർക്കാർ കൈവശമാകുക. കേസിൽ കൂടുതൽ പരാതിക്കാർ രംഗത്തുവരുന്നതു തടയാനാണു പ്രതികൾ തുടക്കംമുതൽ ശ്രമിച്ചത്.

എന്നാൽ കോടതി ഇതു ചെയിൻ തട്ടിപ്പാണെന്നു സ്ഥിരീകരിച്ചതോടെ നിലവിൽ കേസ് അന്വേഷിക്കുന്ന സിബിഐയ്ക്കു മുന്നിൽ കൂടുതൽ പരാതിക്കാർ വരും. കലക്ടർ വി.ആർ.കൃഷ്ണതേജയുടെ സമയോചിതമായ ഇടപെടലാണു ബഡ്സ് നിയമപ്രകാരം ഹൈറിച്ചിന്റെ ഓൺലൈൻ ഷോപ്പിയുടെ പേരിലുള്ള ആസ്തി കണ്ടെത്താൻ സഹായിച്ചത്. കോൺഗ്രസ് നേതാവ് അനിൽ അക്കരയുടെ ശക്തമായ ഇടപെടലുകളും ഹൈറിച്ചിൻ്റെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തി.

No more hope in Highrich;The property of the group and its owners will be taken over by the government

Next TV

Related Stories
പാനൂർ സ്ഫോടനക്കേസിലെ നാല് പ്രതികളുടെ ജാമ്യ ഹർജി  കോടതി തള്ളി

May 11, 2024 06:07 PM

പാനൂർ സ്ഫോടനക്കേസിലെ നാല് പ്രതികളുടെ ജാമ്യ ഹർജി കോടതി തള്ളി

പാനൂർ സ്ഫോടനക്കേസിലെ നാല് പ്രതികളുടെ ജാമ്യ ഹർജി കോടതി...

Read More >>
സംസ്ഥാനത്തെങ്ങും അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയും, കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

May 11, 2024 04:56 PM

സംസ്ഥാനത്തെങ്ങും അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയും, കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

സംസ്ഥാനത്തെങ്ങും അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയും, കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ...

Read More >>
മാഹിയിൽ പമ്പിൽ പെട്രോളടിച്ചതിൻ്റെ പണം നൽകാതെ  പൊലീസുകാർ കടന്നുകളഞ്ഞു ; ജീവനക്കാരന് 500 രൂപ നഷ്ടം

May 11, 2024 02:32 PM

മാഹിയിൽ പമ്പിൽ പെട്രോളടിച്ചതിൻ്റെ പണം നൽകാതെ പൊലീസുകാർ കടന്നുകളഞ്ഞു ; ജീവനക്കാരന് 500 രൂപ നഷ്ടം

മാഹിയിൽ പമ്പിൽ പെട്രോളടിച്ചതിൻ്റെ പണം നൽകാതെ പൊലീസുകാർ...

Read More >>
കോപ്പാലത്ത് കമ്പിപ്പാലം അറ്റകുറ്റപ്പണി  നാളെ ;  പാലത്തിൽ യാത്രാ നിരോധനം

May 11, 2024 01:46 PM

കോപ്പാലത്ത് കമ്പിപ്പാലം അറ്റകുറ്റപ്പണി നാളെ ; പാലത്തിൽ യാത്രാ നിരോധനം

കോപ്പാലത്ത് കമ്പിപ്പാലം അറ്റകുറ്റപ്പണി ...

Read More >>
പേരാമ്പ്ര കനാലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

May 11, 2024 01:03 PM

പേരാമ്പ്ര കനാലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പേരാമ്പ്ര കനാലില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം...

Read More >>
Top Stories

News Roundup