---
title: "ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു"
english_title: "A native of Panthakkal who got sunstroke while working on a well in Chokli died while undergoing treatment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201754/a-native-of-panthakkal-who-got-sunstroke-while-working-on-a-well-in-chokli-died-while-undergoing-treatment"
published_at: "2024-04-28T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662e1b580a212_Untitled-3_copy.jpg"
keywords: []
---

# ചൊക്ലിയിൽ കിണറുപണിക്കിടെ സൂര്യാഘാതമേറ്റ പന്തക്കൽ സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു

> **Lead Summary:** പന്തക്കൽ:** **കിണറ് പ്രവൃത്തിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പന്തക്കൽ പന്തോ ക്കാട്ടിലെ ഉളുമ്പൻ്റവിട മതയമ്പത്ത് യു.എം.വിശ്വനാഥ നാണ് മരിച്ചത്.

## Article Content

പന്തക്കൽ:** **കിണറ് പ്രവൃത്തിക്കിടെ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പന്തക്കൽ പന്തോ ക്കാട്ടിലെ ഉളുമ്പൻ്റവിട മതയമ്പത്ത് യു.എം.വിശ്വനാഥ നാണ് മരിച്ചത്.

ഇടയിൽ പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് .വേനൽക്കാലത്ത് കിണറ് പണിക്കും പോകാറുണ്ട്. വെള്ളിയാഴ്ച്ച നിടുമ്പ്രത്ത് കിണറ് പണിയിൽ ഏർപ്പെട്ടതായിരുന്നു. ഉച്ചയോടെ കിണറ്റിൽ നിന്ന് മണ്ണ് വലിച്ചു കയറ്റുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് തളർന്ന് വീഴുകയായിരുന്നു.

ഉടൻ പള്ളൂർ ഗവ.ആസ്പത്രിയിൽ പ്രഥമ ചികിത്സ നൽകി കണ്ണുരിലെ ബേബി മെമ്മോറിയൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു - തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച്ച പുലർച്ചെ മരിച്ചു.

പരേതനായ കുമാരൻ്റേയും,ലക്ഷ്മിയുടേയും മകനാണ്. ഭാര്യ: പ്രജിഷ.മക്കൾ: വിനയ പ്രിയ (എഞ്ചിനീയറിംങ്ങ് കോളേജ് വിദ്യാർഥിനി )വിശ്വപ്രിയ (പന്തക്കൽ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥിനി ) സഹോദരങ്ങൾ: ദിവാകരൻ, സുധാകരൻ (ബേക്കറി ,കൂരാറ) ഉഷ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201754/a-native-of-panthakkal-who-got-sunstroke-while-working-on-a-well-in-chokli-died-while-undergoing-treatment)