---
title: "പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം"
english_title: "Youth Congress woman leader's house was attacked in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201681/youth-congress-woman-leaders-house-was-attacked-in-panur"
published_at: "2024-04-28T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662dd653f00ee_download_(1).jpg"
keywords: []
---

# പാനൂരിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാവിൻ്റെ വീടുകയറി അക്രമം

> **Lead Summary:** ***പാനൂർ : ***യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി .കെ ഷിബിനയുടെ വീട്ടിൽ കയറി ഒരു സംഘം സി.പി.എമ്മു കാർ അക്രമം നടത്തിയതായി പരാതി.

## Article Content

***പാനൂർ : ***യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി .കെ ഷിബിനയുടെ വീട്ടിൽ കയറി ഒരു സംഘം സി.പി.എമ്മു കാർ അക്രമം നടത്തിയതായി പരാതി.

ഷിബിനയുടെ അച്ഛനെയും, അമ്മയെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതായും പരാതിയുണ്ട്. വീട്ടു പറമ്പിൽ നാട്ടിയിരുന്ന സ്ഥാനാർഥിയുടെ പ്രചാരണ സാമഗ്രികളും നശിപ്പിച്ചു.

സംഭവത്തിൽ പാനൂർ ലക്ഷംവീട് കോളനിയിലെ സി.പി.എം പ്രവർത്തകൻ അശ്വനിഘോഷ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ പാനൂർ പൊലിസിൽ പരാതി നൽകി.

ഷിബിനയുടെ വീട് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ, ഡി.സി.സി സെക്രട്ടറി കെ.പി സാജു, വി.സുരേന്ദ്രൻ എന്നിവർ സന്ദർശിച്ചു. കടവത്തൂർ മോസ്കോ റോഡിലെ മത്തത്ത് അഷ്റഫിന്റെ വീടിന് നേരെ ഒരു സംഘം മുട്ടയെ റിഞ്ഞു. രാത്രിയിലാണ് സംഭവം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201681/youth-congress-woman-leaders-house-was-attacked-in-panur)