Feb 22, 2024 08:29 PM

പാനൂർ:(www.panoornews.in)  പാനൂർ നഗരസഭയുടെ തനതുഫണ്ടിൽനി ന്ന് 95,000 രൂപ പിൻവലിച്ച് ധനാപഹരണം നടത്തിയതായി കാണിച്ച് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി - പാനൂർ നഗരസഭാ സെക്രട്ടറി എ.പ്രവീണിന് കുറ്റാരോപണ പത്രിക നൽകിയ സാഹചര്യത്തിൽ സെക്രട്ടറിക്കെതിരെ പ്രക്ഷോഭം കടുപ്പിക്കാൻ ബി.ജെ.പി. അഴിമതിക്ക് കൂട്ടുനിൽക്കാനാകില്ലെന്നും, സെക്രട്ടറിയെ ഓഫീസിൽ പ്രവേശിപ്പിക്കാതിരിക്കുന്നതടക്കമുള്ള സമരത്തിന് ബി.ജെ.പി തയ്യാറാകുമെന്നും കൗൺസിലർ എം. രത്നാകരൻ കൗൺസിൽ യോഗത്തിൽ പറഞ്ഞു. 2023 മാർച്ചിൽ നഗരസഭയുടെ തനതു ഫണ്ടിൽനിന്ന് തുക പിൻവലിച്ച് വ്യക്തിപരമായ ആവശ്യങ്ങൾക്കായി തുക ഉപയോഗി ച്ചതായാണ് കണ്ടെത്തൽ.

നഗരസഭാ സെക്രട്ടറിയുടെ ശമ്പളം സ്പാർക്ക് വഴി ട്രഷറിയിൽനിന്നാണ് നൽകുന്നത്. ജീവനക്കാരുടെ ആദായനികുതി ശമ്പളത്തിൽ നിന്നാണ് അടക്കേണ്ടത്. നഗരസഭാ സെക്രട്ടറിയുടെ ശമ്പളത്തിന്മേലുള്ള ആദായ നികുതി നഗരസഭയുടെ തനതുഫണ്ടിൽനിന്ന് അടയ്ക്കാൻ പാടില്ലെന്നിരിക്കെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി നഗരസഭയുടെ തനതു ഫണ്ട് ഉപയോഗിച്ചത് അന്വേഷണത്തിൽ കണ്ടെത്തിയതായി കുറ്റാരോപണപത്രിക വ്യക്തമാക്കുന്നു.

തനതുഫണ്ടിന്റെ സംരക്ഷണം ഉറപ്പാക്കേണ്ട സെക്രട്ടറി അതിൽനിന്ന് ധനാപഹരണം നടത്തിയത് സാമ്പത്തിക അഴിമതിയും കൃത്യ വിലോപവും ചട്ടലംഘനവുമാണെന്നും, ഈ വീഴ്ചയ്ക്ക് വിശദീകരണമാവശ്യപ്പെട്ട് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് രേഖാമൂലം വിശദീകരണവും നൽകിയില്ലെന്നും രത്നാകരൻ ആരോപിച്ചു. നഗരസഭയ്ക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ വാർത്ത നൽകിയതിന് നഗരസഭാധ്യ ക്ഷൻ നൽകിയ നോട്ടീസിനും മറുപടി നൽകി യില്ല. ഈ പ്രവർത്തനങ്ങൾ അച്ചടക്കലംഘ നമാണെന്നും സാമ്പത്തിക ക്രമക്കേടും കൃത്യവിലോപവും ഒരു ഓഫീസ് മേലധികാരിക്ക് ചേരാത്ത ധിക്കാരപരമായ നടപടിയാണെ ന്നും കുറ്റാരോപണ പത്രത്തിലുണ്ട്. നോട്ടീസ് ലഭിച്ച കാര്യം അംഗീകരിച്ച ചെയർമാൻ വി. നാസർ മാസ്റ്റർ സെക്രട്ടറി മറുപടി നൽകട്ടെയെന്നും വ്യക്തമാക്കി. നോട്ടീസ് കിട്ടി 15 ദിവസത്തിനകമാണ് വിശദീകരണം നൽകേണ്ടത്.

നേരിട്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തണമെങ്കിൽ അക്കാര്യവും അറിയിക്കണം. അല്ലാത്തപക്ഷം സിവിൽ സർവീസ് ചട്ടപ്രകാരം അച്ചടക്കനടപടി തുടരുമെന്നും സെക്രട്ടറിക്ക് നൽകിയ കുറ്റാരോപണപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ട്. നഗരസഭയുടെ തനതുഫണ്ട് വകമാറി ചെലവഴിച്ചതിനെക്കുറിച്ചും സാമൂഹികമാധ്യമങ്ങളിൽ മോശമായ പരാമർശം നടത്തിയതിനെക്കുറിച്ചും അന്വേ ഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാധ്യക്ഷൻ വി.നാസർ വകുപ്പ് മേലധി കാരികൾക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതികളിലൊന്നും തീരുമാനവുമായിട്ടില്ല.

Panur Municipality Secretary A.Praveen BJP again against Praveen.BJP again against Ratnakaran

Next TV

Top Stories










News Roundup