Featured

കൊളവല്ലൂരിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

News |
Jan 2, 2025 01:41 PM

(www.panoornews.in)പുതുവർഷത്തിൽ ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമം. കൊളവല്ലൂർ നൂഞ്ഞാമ്പ്രയിലെ മരുതോൾ കരിയാടൻ കുഞ്ഞിരാമനാണ് ഭാര്യ നാണിയെ (66) വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ നാണി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽചികിത്സയിലാണ്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സാമ്പത്തിക പ്രശ്‌നത്തെച്ചൊല്ലി ഇവർ തമ്മിൽ വാക്കേറ്റം നടന്നിരുന്നുവത്രെ.

അതിനുശേ ഷമാണ് ഉറങ്ങിക്കിടന്ന ഭാര്യയെ അക്രമി ച്ചത്.കൊളവല്ലൂർ സി.ഐ: കെ. സുമിത്ത്കുമാറും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Attempt to kill wife in Kolavallur; Husband arrested

Next TV

Top Stories