കടവത്തൂർ :(www.panoornews.in)കോഴിക്കോട് നടന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ മിന്നും പ്രകടനം കാഴ്ചവെച്ച കടവത്തൂർ മൈത്രി സ്പെഷ്യൽ സ്കൂളിലെ കായിക പ്രതിഭകൾക്ക് ആവേശോജ്വല സ്വീകരണം നൽകി. വിദ്യാർത്ഥികളെ ആനയിച്ച് കടവത്തൂർ ടൗണിൽ ആഹ്ലാദ പ്രകടനവും നടത്തി
14 ജില്ലകളിലെ 234 സ്പെഷ്യൽ സ്കൂളുകളിൽ നിന്നായി നാലായിരത്തോളം കായിക പ്രതിഭകളാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ മാറ്റുരച്ചത്. മൈത്രി സ്പെഷ്യൽ സ്കൂളിൽ നിന്നും പങ്കെടുത്ത 16 വിദ്യാർത്ഥികൾ 11 മെഡലുകൾ നേടി.വിവിധയിനങ്ങളിലായി 11 മെഡലുകൾ കരസ്ഥമാക്കി
16 കുട്ടികൾ പങ്കെടുത്തുഇ.വി.കെ മുഹ്സിൻ, എൻപി സോന, എൻ പി സന, ശ്രേയ,മുഹമ്മദ് ഹിഷാദ്,വി.ഷരീഫ്,മാഘ്നേഷ്,ദിൽഷാത്ത്, റെയ്ഹാന,വി.പി മുഹമ്മദ് നിഹാൽ, വി.പിമുഹമ്മദ് നിഹാൽ,കെ.ടി അമീൻ,പി.അഹാൻ, അൻവർ,സഫ്‌വാൻ, മുഹമ്മദ്,വിഘ്നേഷ് മുഹമ്മദ് അസ്ലം,
മനോവിഷ്ണു എന്നിവർ പങ്കെടുത്തു. സ്കൂളിൽ നടന്ന അനുമോദന യോഗം തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസി.സെക്കീന തെക്കയിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസി.യൂസഫ് മഠത്തിൽ അധ്യക്ഷനായി. ഡയറക്ടർ അബ്ദുൽ ഖാദർ സുല്ലമി, എം.ഇ.സി.എ സെക്രട്ടറി അഹമ്മദ് മദനി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആരതി രാമചന്ദ്രൻ സ്വാഗതവും, കെ.പി ഗാന നന്ദിയും പറഞ്ഞു. തുടർന്ന് കടവത്തൂർ ടൗണിൽ ആഹ്ലാദ പ്രകടനവും നടത്തി. വിജയികളെ കടവത്തൂർ എം.എസ്.എഫ് യൂണിറ്റും അനുമോദിച്ചു.
Kadavathur Maithri Special School performs brilliantly in Special Olympics; Winners receive a warm welcome