കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ലാതെ അഖിൽ ; അമ്മയെയും, മുത്തച്ഛനെയും കൊന്നത് ക്രൂരമായി '

കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ലാതെ അഖിൽ ; അമ്മയെയും, മുത്തച്ഛനെയും കൊന്നത് ക്രൂരമായി '
Jan 3, 2025 08:03 AM | By Rajina Sandeep

(www.panoornews.in)പടപ്പക്കരയിൽ അമ്മയെയും മുത്തച്ഛനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ ശ്രീനഗറിൽ നിന്ന് കേരളത്തിൽ എത്തിച്ചു.

അഖിലിന് കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ലെന്ന് പൊലീസ് പറഞ്ഞു. പൊലീസിനും മാധ്യമങ്ങൾക്കും മുന്നിൽ കൊലയാളി അശ്ലീല ചേഷ്ട കാണിച്ചു.

ഒളിവിൽ കഴിഞ്ഞ പ്രതിയെ കുണ്ടറ സി.ഐ വി.അനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം ശ്രീനഗറിൽ നിന്ന് പിടികൂടുകയായിരുന്നു.

നാല് മാസം പൊലീസിൻ്റെ കണ്ണ് വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ഇരട്ടക്കൊല കേസ് പ്രതി അഖിലിനെയാണ് കേരള പൊലീസ് ശ്രീനഗറിൽ എത്തി പിടികൂടിയത്. തിങ്കളാഴ്ച കസ്റ്റഡിയിൽ എടുത്ത പ്രതിയെ നാട്ടിൽ എത്തിച്ചു.

അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ പ്രതിയുടെ മുഖത്ത് കുറ്റബോധത്തിൻ്റെ കണിക പോലും ഇല്ലെന്ന് പൊലീസ് പറഞ്ഞു.

2024 ഓഗസ്റ്റ് 16 ന് പടപ്പക്കരയിലെ വീട്ടിൽ വെച്ച് ആദ്യം മുത്തച്ഛൻ ആൻ്റണിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന് അടുക്കളയിൽ പോയി ഭക്ഷണം ഉണ്ടാക്കി.

ഭക്ഷണം വിളമ്പി നൽകാനായി അമ്മ പുഷ്പലതയെ അഖിൽ ഫോൺ വിളിച്ചു വരുത്തി. വീട്ടിലെത്തിയ അമ്മയെ ചുറ്റിക കൊണ്ട് അക്രമിച്ചു.

നിലത്ത് വീണ പുഷ്പലതയുടെ മരണം ഉറപ്പാക്കാൻ ഉളി കൊണ്ട് കുത്തി. അമ്മയെ കൊന്ന ശേഷം പ്രതി ടിവി വച്ച് പാട്ട് കേട്ടു. ഉച്ചയ്ക്ക് 2 മണിയോടെ കൃത്യം നടത്തിയ പ്രതി വൈകിട്ട് 6 മണിയോടെ വീട്ടിൽ നിന്നും രക്ഷപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

അഖിൽ ലഹരി മരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും.

There is not even a shred of guilt, he called to tell

Next TV

Related Stories
വിവാഹ ചടങ്ങുകൾക്കിടെ ബാത്ത് റൂമിൽ പോയ വധു മുങ്ങി ; അന്വേഷണം

Jan 5, 2025 09:36 AM

വിവാഹ ചടങ്ങുകൾക്കിടെ ബാത്ത് റൂമിൽ പോയ വധു മുങ്ങി ; അന്വേഷണം

വിവാഹ ചടങ്ങുകൾക്കിടെ ബാത്ത് റൂമിൽ പോയ വധു മുങ്ങി ;...

Read More >>
അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്നറിഞ്ഞ് മൂന്നു പേരെയും കൊന്ന കേസിൽ പ്രതികളെ സിബിഐ പിടികൂടി

Jan 5, 2025 08:34 AM

അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞുങ്ങളുടെ പിതൃത്വം ഏറ്റെടുക്കേണ്ടി വരുമെന്നറിഞ്ഞ് മൂന്നു പേരെയും കൊന്ന കേസിൽ പ്രതികളെ സിബിഐ പിടികൂടി

അഞ്ചല്‍ സ്വദേശി രഞ്ജിനിയുടെയും ഇരട്ടക്കുട്ടികളുടേയും കൊലപാതക കേസില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
സംസ്ഥാന സ്കൂൾ കലോത്സവം ; ആവേശത്തിരയിളക്കി കണ്ണൂർ മുന്നേറ്റം തുടരുന്നു..

Jan 5, 2025 08:17 AM

സംസ്ഥാന സ്കൂൾ കലോത്സവം ; ആവേശത്തിരയിളക്കി കണ്ണൂർ മുന്നേറ്റം തുടരുന്നു..

സംസ്ഥാന സ്കൂൾ കലോത്സവം ; ആവേശത്തിരയിളക്കി കണ്ണൂർ മുന്നേറ്റം...

Read More >>
കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Jan 4, 2025 09:57 PM

കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ്...

Read More >>
ആശ്വാസ വാർത്ത; ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി

Jan 4, 2025 09:54 PM

ആശ്വാസ വാർത്ത; ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി

ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ...

Read More >>
പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

Jan 4, 2025 09:38 PM

പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച...

Read More >>
Top Stories