(www.panoornews.in)എം ഡി എം എയും കഞ്ചാവുമായി യുവതിയടക്കം നാലുപേർ പിടിയിൽ.ക്രിസ്മസ്-ന്യൂ ഇയര്‍ എക്സൈക്‌സ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 3 വ്യത്യസ്ത കേസുകളിലായി യുവതിയും മൂന്ന് യുവാക്കളും പിടിയിലായത്.
പട്ടുവം സ്വദേശി ബിലാലില്‍ നിന്നും 450 മില്ലിഗ്രാം എം.ഡി.എം.എയും, കാക്കത്തോട് സ്വദേശി ഹാഷിമില്‍ നിന്നും 15 ഗ്രാം കഞ്ചാവും, മുക്കുന്നു സ്വദേശിനി പ്രജിതയില്‍ നിന്ന് 10 ഗ്രാം കഞ്ചാവും, മറ്റൊരു പട്ടുവം സ്വദേശി മിസ്ഹാബില്‍ നിന്നും 15 ഗ്രാം കഞ്ചാവുമാണ് എക്‌സൈസ് പരിശോധനയില്‍ കണ്ടെത്തിയത്.
പുതുവത്സര രാത്രിയില്‍ ഉപയോഗിക്കാനായി കൊണ്ടുവന്ന മയക്കുമരുന്നാണ് തളിപറമ്പ് എക്സൈസ് ഇൻസ്പെക്ടർ എബിതോമസിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി പിടികൂടിയത്.
ഇതില്‍ ഹാഷിം മുമ്പും മയക്കു മരുന്ന് കേസുകളില്‍ പിടിക്കപ്പെട്ടയാളാണെന്ന് എക്‌സൈസ് ഓഫിസർ പറഞ്ഞു.
ഇയാളുടെ പേരില്‍ തളിപ്പറമ്പ് എക്‌സൈസിലും പോലീസിലും വിവിധ കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ അഷ്റഫ് മലപ്പട്ടം, പ്രിവന്റിവ് ഓഫീസര്‍ കെ.വി.നികേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.വിജിത്ത്, എം.വി.ശ്യാംരാജ്, പി.പി.റെനില്‍ കൃഷ്ണന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.സുജിത എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Four people, including a woman, arrested with MDMA and cannabis in Taliparambil