പുതുവർഷ ആഘോഷത്തിനിടെ പരിശോധന ; ഇരിട്ടിയിൽ മാത്രം കുടുങ്ങിയത് 75 വാഹനങ്ങൾ..!

പുതുവർഷ ആഘോഷത്തിനിടെ പരിശോധന ;  ഇരിട്ടിയിൽ മാത്രം  കുടുങ്ങിയത് 75 വാഹനങ്ങൾ..!
Jan 2, 2025 09:25 PM | By Rajina Sandeep

(www.panoornews.in)മോട്ടോർ വാഹനാപകടങ്ങൾക്ക് തടയിടുക, റോഡ് ഉപയോക്താക്കളിൽ ജാഗ്രത സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ പുതുവർഷാഘോഷം നടന്ന ചൊവ്വാഴ്ച‌ രാത്രിയിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദ്ദേശ

പ്രകാരം മോട്ടോർ വാഹനവകുപ്പ് ഇരിട്ടിയിൽ നടത്തിയ വാഹന പരിശോധനയിൽ കുടുങ്ങിയത് നിരവധി വാഹനങ്ങൾ. പൊലീസും സബ് ആർ.ടി ഓഫീസും ചേർന്നായിരുന്നു ഇരിട്ടി ടൗണിൽ അടക്കമുള്ള റോഡുകളിൽ വെച്ച് വൈകുന്നേരം 4 മണിമുതൽ ബുധനാഴ്‌ച പുലർച്ചെ 2 മണിവരെ പരിശോധന നടത്തിയത്.

പരിശോധനയിൽ എഴുപത്തി അഞ്ചോളം വാഹനങ്ങളിൽ നിയമ ലംഘനം കണ്ടെത്തി. സൈലൻസറുക ളിൽ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾ, ഉയർന്ന പ്രകാശം പുറപ്പെടുവിക്കുന്ന ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ, ഇൻഷൂറൻസ് ഇല്ലാതെ രാത്രികാല ങ്ങളിൽ മാത്രം സർവീസ് നടത്തുന്നവയും, ഫിറ്റ്നസ് ഇല്ലാത്തവയുമായ വാഹനങ്ങൾ എന്നിവക്കെതിരെയാണ് കേസെടുത്തി ട്ടുള്ളതെന്ന് ഇരിട്ടി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ആർ. ഷനിൽകുമാർ പറഞ്ഞു. ഇവരിൽ നിന്നും പിഴ ഈടാക്കുകയും കണ്ടെത്തിയ നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Inspection during New Year celebrations; 75 vehicles stuck in Iritti alone..!

Next TV

Related Stories
കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Jan 4, 2025 09:57 PM

കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്ടെ ഹോട്ടലിൽ മുറിയെടുത്ത് താമസം, പരിശോധനയിൽ 300 ഗ്രാം എംഡിഎംഎയുമായി യുവാവ്...

Read More >>
ആശ്വാസ വാർത്ത; ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി

Jan 4, 2025 09:54 PM

ആശ്വാസ വാർത്ത; ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി

ആറ് ദിവസത്തെ തെരച്ചിൽ, ഒടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ...

Read More >>
പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

Jan 4, 2025 09:38 PM

പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച തുറക്കും

പഴശ്ശി ജലസേചന പദ്ധതി ; കനാൽ ഷട്ടർ റഗുലേറ്റർ തിങ്കളാഴ്ച...

Read More >>
കഞ്ചാവുമായി നരിപറ്റ സ്വദേശി എക്സൈസ് പിടിയിൽ

Jan 4, 2025 05:07 PM

കഞ്ചാവുമായി നരിപറ്റ സ്വദേശി എക്സൈസ് പിടിയിൽ

കഞ്ചാവുമായി നരിപറ്റ സ്വദേശി എക്സൈസ്...

Read More >>
ബിജെപി വേങ്ങാട് ഏരിയാ പ്രസിഡൻ്റിന് നേരെ സിപിഎം പ്രവർത്തകരുടെ  അക്രമം

Jan 4, 2025 04:28 PM

ബിജെപി വേങ്ങാട് ഏരിയാ പ്രസിഡൻ്റിന് നേരെ സിപിഎം പ്രവർത്തകരുടെ അക്രമം

ബിജെപി വേങ്ങാട് ഏരിയാ പ്രസിഡൻ്റിന് നേരെ സിപിഎം പ്രവർത്തകരുടെ ...

Read More >>
തെങ്ങ് കടപുഴകി ദേഹത്ത് വീണു ;  അഞ്ച് വയസുകാരന് ദാരുണാന്ത്യം

Jan 4, 2025 01:47 PM

തെങ്ങ് കടപുഴകി ദേഹത്ത് വീണു ; അഞ്ച് വയസുകാരന് ദാരുണാന്ത്യം

തെങ്ങ് കടപുഴകി ദേഹത്ത് വീണു ; അഞ്ച് വയസുകാരന്...

Read More >>
Top Stories