മനേക്കര : (www.panoornews.in)മനേക്കര കുമാരൻ മാസ്റ്റർ വായനശാലക്കു സമീപം കുനിയിൽ പ്രകാശൻ്റെ വീട്ടിന് മുൻവശത്ത് റോഡിൽ നിന്നും കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.
രാത്രിയാണ് റോഡരികിൽ കിടന്ന പെരുമ്പാമ്പിനെ വഴിയാത്രക്കാർ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് റസ്ക്യുവർ ബിജിലേഷ് കോടിയേരി പെരുമ്പാമ്പിനെ പിടികൂടി. ഇ.രാജൻ മാസ്റ്റർ, കുനിയിൽ രാജീവൻ തുടങ്ങിയവർ സഹായിച്ചു.
പാമ്പിനെ അനുയോജ്യമായ ആവാസ സ്ഥലത്ത് കാട്ടിൽ തുറന്നു വിടുമെന്ന് ബിജിലേഷ് കോടിയേരി പറഞ്ഞു.
Huge python found on the road in Manekkara