Nov 22, 2023 03:31 PM

മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുത്ത് പാനൂർ വാഗ്ഭടാനന്ദ നഗറിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് മണ്ഡലം നവകേരള സദസ്സ് തിങ്ങിനിറഞ്ഞ ജനാവലിയെ സാക്ഷിയാക്കി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള സദസ്സിലേക്കുള്ള ജനപ്രവാഹം കേരളത്തെക്കുറിച്ചുള്ള നമ്മുടെ നാടിന്റെ ബോധ്യത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനലക്ഷങ്ങൾ ഒഴുകിയെത്തുന്ന പരിപാടിയായി നവകേരള സദസ്സ് മാറുകയാണ്. അതിനെ വില കുറച്ച് കാണരുത്. ജനങ്ങളാണ് എന്തിന്റേയും അന്തിമ വിധികർത്താക്കൾ. ഇവിടെ ഒഴുകിയെത്തുന്നത് നാടിന്റെ പരിച്ഛേദമാണെന്ന് മുഖ്യമന്ത്രി പാനൂരിൽ പറഞ്ഞു. അവർ നൽകുന്ന സന്ദേശം കൂടുതൽ കരുത്താണ് സർക്കാറിന് നൽകുന്നത്. ഏത് നല്ല കാര്യവും ഇവിടെ നടക്കാൻ പാടില്ലെന്നാണ് യുഡിഎഫിന്റെ നിർബന്ധം.

ഏത് കാര്യവും ബഹിഷ്‌ക്കരിക്കുന്നു. ബഹിഷ്‌ക്കരണം ഏതിനാണ്, എന്തിനാണ്? ലോകമലയാളിക്ക് നാടിന്റെ അഭിവൃദ്ധിയുടെ കാര്യത്തിൽ അഭിപ്രായം പറയാനായി നടത്തിയ ലോകകേരളസഭ പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. ഈ ബഹിഷ്‌കരണം തുടരുകയാണ്. നാടിന്റെ ജനവികാരമാണ് ഇവിടെ കാണുന്നത്. നമ്മുടെ നാടിനെ അർഹതപ്പെട്ടത് നിഷേധിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ അരയക്ഷരം സംസാരിക്കാൻ കേരളത്തിലെ പ്രതിപക്ഷത്തിന് കഴിഞ്ഞോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് നേരിടുന്ന ഘട്ടത്തിൽ ജീവനക്കാരോട് ഒരു വായ്പ ചോദിച്ചു. ശമ്പളത്തിന്റെ ഒരു ഭാഗം വായ്പയായി നൽകാൻ ജീവനക്കാർ തയ്യാറായി.

എന്നാൽ, പ്രതിപക്ഷം സാലറി ചലഞ്ചിൽ പങ്കുവഹിക്കില്ലെന്ന് തീരുമാനിച്ചു. ദുരന്തഘട്ടത്തിൽ വിതരണം ചെയ്ത അരിയുടെ വിലയടക്കം കേന്ദ്രം ചോദിക്കുമ്പോൾ അതിനെ എതിർക്കാൻ പ്രതിപക്ഷം തയ്യാറായില്ല. 2021ന് ശേഷം എല്ലാ കാര്യത്തിലും ഉടക്കിടുന്നതിനാണ് കേന്ദ്രത്തിന് താൽപര്യം. നമ്മുടെ നാടിനെ സാമ്പത്തികമായി വല്ലാതെ ഞെരുക്കുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകേണ്ട 800 കോടിയിലധികം കേന്ദ്രസർക്കാറിൽനിന്ന് കുടിശ്ശികയാണ്.

250 കോടി രൂപ അനുവദിച്ചുവെന്ന് വാർത്ത കണ്ടു. പക്ഷേ, 550 കോടിയലധികം കുടിശ്ശികയാണെന്നും മുഖ്യമന്തി പറഞ്ഞു. കെ പി മോഹനൻ എംഎൽഎ അധ്യക്ഷനായി. മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി രാജീവ്, കെ കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.

മറ്റ് മന്ത്രിമാർ, എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ, മുൻ എം പിമാരായ പി കെ ശ്രീമതി ടീച്ചർ, കെ കെ രാഗേഷ്, മുൻ എംഎൽഎ പി ജയരാജൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ യു പി ശോഭ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആർ ഷീല, കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്‌സൺ വി സുജാത ടീച്ചർ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി രാജീവൻ (കോട്ടയം), എൻ വി ഷിനിജ (പാട്യം), പി വൽസൻ (മൊകേരി), കെ ലത (കുന്നോത്തുപറമ്പ്) തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പിഡബ്ല്യുഡി എക്‌സിക്യുട്ടീവ് എൻജിനീയർ എ എൻ ശ്രീലാകുമാരി സ്വാഗതം പറഞ്ഞു. വൻജനാവലിയാണ് പാനൂർ വാഗ്ഭടാനന്ദ നഗറിലേക്ക് ഒഴുകിയെത്തിയത്. പൊതുജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിക്കാനായി 18 കൗണ്ടറുകൾ സജ്ജമാക്കിയിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.

#Chief Minister #Pinarayi Vijayan said that the people who cherished the New Kerala audience are coming to each audience in a# large stream;The# Koothparamba# Navakerala Sadas was notable for its massive turnout.

Next TV

Top Stories