പാനൂർ :(www.panoornews.in) പൂക്കോം മത്സ്യ മാർക്കറ്റിൽ കല്ലുമ്മക്കായ ചാകര ; വാങ്ങാൻ തിരക്കുകൂട്ടി വൻ ജനക്കൂട്ടം പൂക്കോം മത്സ്യ മാർക്കറ്റിൽ കല്ലുമ്മക്കായ ചാകരയെത്തിയത്. 30 ചാക്കുകളിലായി 2200 കിലോയോളം കല്ലുമ്മക്കായയാണ് എത്തിയത്.
തലശേരിയിൽ നിന്നും മാഹിയിൽ നിന്നും മത്സ്യതൊഴിലാളികൾ പോയി മംഗലാപുരത്തെ മലപ്പയിൽ നിന്നാണ് കല്ലുമ്മക്കായ പറിച്ചെടുത്തത്. വിപണിയിൽ 300 രൂപയോളം വിലയുള്ള കല്ലുമ്മക്കായക്ക് കിലോവിന് 100 രൂപയാണ് ഈടാക്കിയത്. അതുകൊണ്ട് തന്നെ നൂറ് കണക്കിനാളുകൾ രാവിലെ തന്നെ തടിച്ചുകൂടിയിരുന്നു.
ഉച്ചയോടെ മുഴുവനും വിറ്റുതീർന്നു. ക്യൂ നിന്ന പലർക്കും കിട്ടിയതുമില്ല. നാളെയും കല്ലുമ്മക്കായ ചാകരയുണ്ടാകുമെന്ന് ഫിഷ് മാർക്കറ്റ് ഉടമ നിത്യൻ ഇടപാടുകാരെ സമാധാനിപ്പിച്ചു. നാളെ ക്യൂ നിൽക്കില്ലെന്നും തങ്ങൾക്കാദ്യം തരണമെന്നും ഇടപാടുകാർ പരാതി പറയുന്നതും കാണാമായിരുന്നു. പതിവില്ലാത്ത വിധം ജനക്കൂട്ടം ഒഴുകിയെത്തിയതോടെ പൂക്കോം റോഡിൽ ഗതാഗത സ്തംഭനവും ഉണ്ടായി.
#Kallummakaya Chakara at #Pookom#FishMarket;A# hugecrowd thronged to buy
