Jun 9, 2023 11:43 AM

ചമ്പാട്: ചമ്പാട് ഗ്യാസ് കുറ്റിയിൽ നിന്നും കണക്ഷൻ ലീക്കായി ഗ്യാസ് ചോർന്നു.  വൻ ദുരന്തമൊഴിവാക്കി പാനൂർ ഫയർഫോഴ്സ്. ഇന്ന്  രാവിലെ 10 മണിയോടെയാണ് ചമ്പാട് മനയത്ത് വയലിന് സമീപം പിണ്ണാക്കൻ്റവിട തപസ്യയിൽ കോവുമ്മൽ ലീലയുടെ വീട്ടിലാണ് സംഭവം. വീടിന് പിറകുവശത്ത് ഗ്യാസ് കുറ്റി സ്ഥാപിക്കാൻ ഘടിപ്പിച്ച കമ്പി കൂട് പൊട്ടിയതാണ്  അപകട   അപകട  കാരണമായത്.

ഇതോടെ ഗ്യാസ് കണക്ഷൻ കുറ്റിയിൽ നിന്ന് വേർപെട്ട് ഗ്യാസ് ലീക്കാകുകയായിരുന്നു. ഉടൻ തന്നെ വീട്ടുകാർ പാനൂർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.സ്ഥലത്ത് കുതിച്ചെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മിനിട്ടുകൾക്കകം ഗ്യാസ് ചോർച്ച നിയന്ത്രണ വിധേയമാക്കി.


ഫയർഫോഴ്സ് സ്ഥലത്തെത്തുമ്പോഴേക്കും ഗ്യാസ് നല്ല രീതിയിൽ ലിക്കായി പുകയുയർന്ന അന്തരീക്ഷമായിരുന്നെന്ന് സീനിയർ ഫയർ ആൻറ് റസ്ക്യു ഓഫീസർ കെ. സജിത്ത് പറഞ്ഞു. ജനലുകളും, വാതിലുകളും തുറന്നിടാനും ഉച്ചവരെ തീ ഉപയോഗിക്കരുതെന്ന നിർദ്ദേശവും നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്.

സീനിയർ ഫയർ മാൻമാരായ യു.കെ രാജീവൻ, ടി.പി പ്രജീഷ് ഫയർ ഓഫീസർമാരായ ജോബി തോമസ്, എം.അജീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഗ്യാസ് കുറ്റി സൂക്ഷിക്കുന്ന കൂടിന് നല്ല കട്ടിയുള്ള ഗുണമേന്മയുള്ള കമ്പികൾ ഉപയോഗിക്കണമെന്നും, സുരക്ഷ ഉറപ്പാക്കണമെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. വിവരമറിയിച്ചതിനെ തുടർന്ന് ഗ്യാസ് കമ്പിനി ജീവനക്കാരും സ്ഥലത്തെത്തി.

Gas leaking from Champat gas socket due to connection leak;Panur Fire Force declared a huge disaster

Next TV

Top Stories