പാനൂർ:കതിരൂർ ചുണ്ടങ്ങാപ്പൊയിൽ കടമ്പിൽ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഘോഷയാത്രക്കിടെ റോഡിൽ പടക്കം പൊട്ടിക്കവെ ദിശമാറി പൊട്ടിത്തെറിച്ച് കുട്ടികളടക്കം എട്ട് പേർക്ക് പരിക്കേറ്റു. ചുണ്ടങ്ങാപ്പൊയിൽ ഉദയാ നിവാസിൽ കെ.സാന്ദ്ര (17) വണ്ണാത്തിക്കടവിൽ ഹൃതു നന്ദ എസ് രാജീവ് (17) എന്നിവരെ കതിരൂർ പോലീസാണ് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണാസ്പത്രിയിൽ പ്രവേശിപ്പിച്ചത്.



മറ്റുള്ളവരെ തലശ്ശേരി സഹകരണാസ്പത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം പടക്കം ദിശമാറി വരുന്നത് കണ്ട് തെയ്യം കെട്ടിയവരും ചെണ്ടക്കാരും ഓടി രക്ഷപ്പെടു. നൂറ് കണക്കിന് ആളുകൾ കൂടി നിന്നവരുടെ ഇടയിലേക്കാണ് പടക്കം വീണ് പൊട്ടിയത്.
Firecrackers burst during the procession at Katirur;Six people, including children, were injured in the fall
