---
title: " ‘തായലങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റ്’  തലശേരിയെന്ന നഗര വീഥിയുടെ ഓരോ ഇടനാഴികളും ഇന്ന് മനോഹരമാണ്"
english_title: "‘Thailangadi Heritage Street’ Every corridor of Thalassery city street is beautiful today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/41358/thailangadi-heritage-street-every-corridor-of-thalassery-city-street-is-beautiful-today"
published_at: "2022-05-07T17:13:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62765b77308cc_thalasseri.jpg"
keywords: []
---

#  ‘തായലങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റ്’  തലശേരിയെന്ന നഗര വീഥിയുടെ ഓരോ ഇടനാഴികളും ഇന്ന് മനോഹരമാണ്

> **Lead Summary:** തലശേരി : ചരിത്രവും സംസ്കാരവും പെെതൃകവും സംഗമിക്കുന്ന തലശേരിയെന്ന നഗര വീഥിയുടെ ഓരോ ഇടനാഴികളും ഇന്ന് മനോഹരമാണ്. ഛായക്കുട്ടുകളാല്‍ നിറഞ്ഞ ചുവരുകള്‍, കടല്‍ക്കരയിലേക്കുള്ള യാത്രയില്‍ ഇരുവശത്തും നടപ്പാതയും അലങ്കാര വിളക്കുകളും. വെെദേശിക അധിനിവേശത്തിന്റെ ചരിത്ര കഥകള്‍ ഓര്‍മപ്പെടുത്തുന്ന പാണ്ടിക ശാലകളും നിറഞ്ഞതാണ് തലശേരിയിലെ തായലങ്ങാടി തെരുവോരം.

## Article Content

തലശേരി : ചരിത്രവും സംസ്കാരവും പെെതൃകവും സംഗമിക്കുന്ന തലശേരിയെന്ന നഗര വീഥിയുടെ ഓരോ ഇടനാഴികളും ഇന്ന് മനോഹരമാണ്. ഛായക്കുട്ടുകളാല്‍ നിറഞ്ഞ ചുവരുകള്‍, കടല്‍ക്കരയിലേക്കുള്ള യാത്രയില്‍ ഇരുവശത്തും നടപ്പാതയും അലങ്കാര വിളക്കുകളും. വെെദേശിക അധിനിവേശത്തിന്റെ ചരിത്ര കഥകള്‍ ഓര്‍മപ്പെടുത്തുന്ന പാണ്ടിക ശാലകളും നിറഞ്ഞതാണ് തലശേരിയിലെ തായലങ്ങാടി തെരുവോരം.

പെെതൃക പദ്ധതിയുടെ ഭാഗമായി 4.84 കോടി ചെലവില്‍ നവീകരണം പൂര്‍ത്തിയാക്കിയ ‘തായലങ്ങാടി ഹെറിറ്റേജ് സ്ട്രീറ്റ്’ ശനി വെെകിട്ട് ആറിന്‌ മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും.

പുതുമയോടെ ആംഗ്ലിക്കന്‍ ചര്‍ച്ചും വടക്കെ മലബാറിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് പുതുവഴി തുറന്ന് തന്ന ജര്‍മന്‍ സായിപ്പ് എഡ്വേര്‍ഡ് ബ്രണ്ണന്റെ നേതൃത്വത്തില്‍ നിര്‍മിച്ച സെന്റ്. ജോണ്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ചിനും പുതുമോടി. 1.84 കോടി ചെലവില്‍ നവീകരിച്ച പള്ളിയും മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/41358/thailangadi-heritage-street-every-corridor-of-thalassery-city-street-is-beautiful-today)