പാനൂർ:(www.panoornews.in)പാനൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നഗരസഭാ ചെയർമാനും, ബി.ജെ. പി. കൗൺസിലർമാരും തമ്മിൽ വാക്പ്പോര്. പാനൂർ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളുമേന്തിയായിരുന്നു ബിജെപി അംഗങ്ങളുടെ പ്രതിഷേധം.
ഫണ്ടുകളുടെ പൂർത്തീകരണത്തിന് കൃത്യമായി ഇടപെടാൻ കൗൺസിലർമാർക്ക് സാധിക്കണമെന്നും, നഗരസഭയുടെ പരാജയമായി കാണരുതെന്നും ചെയർമാൻ കെ.പി ഹാഷിം പറഞ്ഞു. ഇതോടെയാണ് ചെയർ മാനും ബി ജെ പി അംഗങ്ങളും തമ്മിൽ വാക്പ്പോരുണ്ടായത്.


പാനൂർ നഗരസഭയിലെഎലാങ്കോട് കണ്ണംവെള്ളി റോഡ്,പുതിയോട്ടു കണ്ടിമൊകേരി ലിമിറ്റ് റോഡ്,പാനൂർ ബൈപ്പാസ് റോഡ് എന്നി റോഡുകൾ ഗതാഗത യോഗ്യമാക്കത്തതിലും പ്രതിഷേധിച്ചാണ്
ബി ജെ പി കൗൺസിലർമാർ നഗരസഭാ യോഗത്തിൽ പ്ലകാർഡ് ഉയർത്തി പ്രതിഷേധിച്ചത്.എം രത്നാകരൻ,. കെ. പി സാവിത്രി , കെ.പി സുഖില എന്നിവരാണ് പ്രതിഷേധിച്ചത്. പി.ടി ഉഷ എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ചതുക പോലും ഉദ്യാഗസ്ഥർ തമ്മിലുള്ള പ്രശ്നങ്ങൾ കാരണം നഷ്ടമാകുയാണെന്നും രത്നാകരൻ കുറ്റപ്പെടുത്തി. ഇതിന് വിശദീകരണം നൽകുമ്പോഴാണ് ചെയർമാനും ബി ജെ പി അംഗങ്ങളും തമ്മിൽ വാക്പോരുണ്ടായത്. പി ഡബ്ല്യു ഡി റോഡായിട്ടു കൂടി ബസ്സ്റ്റാന്റിന് മുന്നിലെ കുഴിയടച്ചത് സ്വന്തം നിലയ്ക്കാണെന്നും, ബസ് സ്റ്റാന്റ് ബൈപ്പാസ് റോഡ് ഇന്റർലോക്ക് ചെയ്യുമെന്നും ചെയർമാൻ വ്യക്തമാക്കി.
ഉടൻ തന്നെ പാനൂർ ടൗണിലെ ഓട്ടോകൾക്ക് പാർക്കിങ്ങ് നമ്പർ പൂർത്തികരിച്ചിലെങ്കിൽ ടൗണിലെ ഓട്ടോ തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി ബി ജെ പി
ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന്
എം രത്നാകരൻ പറഞ്ഞു. പാനൂർ നഗരസഭയിലെ നവീകരിക്കുന്ന റോഡിനെ ചൊല്ലി എൽഡിഎഫ് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി.
Road collapse; Chairman and BJP council members clash at Panur Municipal Council meeting
