ഇവർപ്പോര, മുഖ്യ പ്രതികളെ പിടികൂടണം ; ചർച്ച പരാജയപ്പെട്ടു, തൊട്ടിൽ പാലം - തലശേരി റൂട്ടിൽ അനിശ്ചിതകാല ബസ്സമരം തുടരും

ഇവർപ്പോര, മുഖ്യ പ്രതികളെ പിടികൂടണം ; ചർച്ച പരാജയപ്പെട്ടു,  തൊട്ടിൽ പാലം - തലശേരി റൂട്ടിൽ അനിശ്ചിതകാല  ബസ്സമരം  തുടരും
Jul 31, 2025 02:38 PM | By Rajina Sandeep

(www.panoornews.in)ബസ് കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് ഇനിയും നീളും. ബസ് സമരം രണ്ടാം ദിനവും തുടരുകയാണ്. മർദ്ദനക്കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ ഇന്നലെ മുതൽ സമരം ആരംഭിച്ചത്.

കേസിൽ ഏഴു പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുക്കുകയും, 2 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ഇന്ന് ബസ് തൊഴിലാളികളുടെ സംഘടനാ ഭാരവാഹികളുമായി ചൊക്ലി പൊലീസ് ഇൻസ്പെക്ടർ മഹേഷ് ചർച്ച നടത്തിയിരുന്നു.

മൂന്ന് ദിവസത്തിനകം മുഴുവൻ പ്രതികളെയും പിടികൂടുമെന്നും ബസ് സമരത്തിൽ നിന്നും പിന്മാറണമെന്നും സിഐ പറഞ്ഞത് ചില യൂണിയൻ നേതാക്കൾ അംഗീകരിച്ചെങ്കിലും, മുഖ്യ പ്രതികളായ ഒന്നാം പ്രതി സവാദ്, രണ്ടാം പ്രതി വിശ്വജിത്ത് എന്നിവരെ പിടികൂടും വരെ സമരം തുടരുമെന്ന് തൊഴിലാളികൾ അറിയിച്ചു. അതിനിടെ തൊട്ടിൽപ്പാലം - വടകര റൂട്ടിലും ഇന്ന് മുതൽ ബസ് സമരം ആരംഭിച്ചിട്ടുണ്ട്.

They are fighting, the main accused should be arrested; talks failed, indefinite bus strike on Thottil Palam - Thalassery route will continue

Next TV

Related Stories
പാനൂരിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിലെത്തിയ  ബസ് തൊഴിലാളികൾ പൊലീസുകാരനെ കൈയ്യേറ്റം ചെയ്തു ; കൂറ്റേരി, മൊകേരി സ്വദേശികൾ അറസ്റ്റിൽ

Aug 1, 2025 11:29 PM

പാനൂരിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിലെത്തിയ ബസ് തൊഴിലാളികൾ പൊലീസുകാരനെ കൈയ്യേറ്റം ചെയ്തു ; കൂറ്റേരി, മൊകേരി സ്വദേശികൾ അറസ്റ്റിൽ

പാനൂരിൽ മദ്യലഹരിയിൽ ഇരുചക്രവാഹനത്തിലെത്തിയ ബസ് തൊഴിലാളികൾ പൊലീസുകാരനെ കൈയ്യേറ്റം...

Read More >>
പ്രശസ്തനടനും, മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു

Aug 1, 2025 10:56 PM

പ്രശസ്തനടനും, മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു

പ്രശസ്തനടനും, മിമിക്രി താരവുമായ കലാഭവന്‍ നവാസ് അന്തരിച്ചു...

Read More >>
കന്യാസ്ത്രീകളെ കേസിൽ കുടുക്കി ജയിലിലടച്ചതിൽ പാനൂരിൽ കോൺഗ്രസിൻ്റെ  പ്രതിഷേധം

Aug 1, 2025 08:49 PM

കന്യാസ്ത്രീകളെ കേസിൽ കുടുക്കി ജയിലിലടച്ചതിൽ പാനൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധം

കന്യാസ്ത്രീകളെ കേസിൽ കുടുക്കി ജയിലിലടച്ചതിൽ പാനൂരിൽ കോൺഗ്രസിൻ്റെ പ്രതിഷേധം...

Read More >>
ബസ്സമരം അവസാനിപ്പിച്ചു ;  മറിച്ചുള്ള പ്രചരണങ്ങൾ തെറ്റെന്നും തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ

Aug 1, 2025 08:35 PM

ബസ്സമരം അവസാനിപ്പിച്ചു ; മറിച്ചുള്ള പ്രചരണങ്ങൾ തെറ്റെന്നും തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷൻ

മറിച്ചുള്ള പ്രചരണങ്ങൾ തെറ്റെന്നും തലശേരി പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ്...

Read More >>
തലശേരി ബസ്റ്റാൻ്റിൽ  മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ കസ്റ്റഡിയിൽ

Aug 1, 2025 05:39 PM

തലശേരി ബസ്റ്റാൻ്റിൽ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ കസ്റ്റഡിയിൽ

തലശേരി ബസ്റ്റാൻ്റിൽ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം ; പൊലീസുകാരനെതിരെ കൈയ്യേറ്റം, 3 പേർ...

Read More >>
തൊഴിലധിഷ്ഠിത ഡിഗ്രികോഴ്സുകള്‍ ;   മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ  പ്രവേശനം അവസാന ഘട്ടത്തിൽ

Aug 1, 2025 04:56 PM

തൊഴിലധിഷ്ഠിത ഡിഗ്രികോഴ്സുകള്‍ ; മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ പ്രവേശനം അവസാന ഘട്ടത്തിൽ

മഹാത്മാഗാന്ധി ആർട്സ് & സയൻസ് കോളേജിൽ പ്രവേശനം അവസാന ഘട്ടത്തിൽ ...

Read More >>
Top Stories

News Roundup

//Truevisionall