കണ്ണൂർ:(www.panoornews.in) പുതിയങ്ങാടി ചൂട്ടാട് കടലിൽ ഫൈബർ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ആസാം സ്വദേശി റിയാജുൽ ഇസ്‌ലാം (39) ആണ് മരിച്ചത്.
മത്സ്യബന്ധനത്തിനിടെ ഒരാളെ കാണാതായതായി കൂടെ ഉണ്ടായിരുന്നയാൾ നൽകിയ വിവരം അനുസരിച്ച് പയ്യന്നൂർ ഫയർ ഫോഴ്‌സ് നടത്തിയ തിരച്ചിലിനിടെയാണ് കടലിൽ കണ്ടെത്തിയത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.
Body of fisherman who went missing after fiber boat capsized in Puthiyangadi, Kannur found
